Posted On
date_range Updated On
date_range ബൈക്കോടിക്കവേ ഹൃദയാഘാതം: പൊലീസുകാരൻ മരിച്ചു
ഭോപാൽ (മധ്യപ്രദേശ്): ബൈക്കോടിക്കവേ ഹൃദയാഘാതത്തെ തുടർന്ന് പൊലീസുകാരൻ മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് മധ്യപ്രദേശിലെ റെയ്‌സണിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സബ് ഇൻസ്‌പെക്ടർ സുഭാഷ് സിങ്ങിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു.
ഉത്തർപ്രദേശിലെ ബനാറസ് സ്വദേശിയാണ് സുഭാഷ് സിങ്. ബൈക്കിൽ പെട്രോൾ അടിച്ചശേഷം പമ്പിൽ നിന്ന് ഇറങ്ങുകയായിരുന്നു ഇയാൾ. കഷ്ടിച്ച് 50 മീറ്റർ അകലെ എത്തിയപ്പോൾ പെട്ടെന്ന് ബൈക്കിൽ നിന്ന് വീണു. പൊലീസ് ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പൊലീസ് പട്രോളിങ് വാഹനത്തിൽ സുഭാഷിനെ ബറേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടു മാസത്തിന് ശേഷം വിരമിക്കാനിരിക്കേയാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.