ഹാർട്ട്​​ ഒാഫ്​ ഏഷ്യ സമ്മേളനത്തിന്​​ അമൃത്​സറിൽ തുടക്കം

ഛണ്ഡിഗഡ്​: 40ഒാളം രാജ്യങ്ങളിലെ പ്രതിനിധികൾ പ​​െങ്കടുക്കുന്ന ഹാർട്ട്​ ഒാഫ്​ ഏഷ്യ സമ്മേളനത്തിന്​​​ ശനിയാഴ്​ച അമൃത്​സറിൽ തുടക്കമാകും. രാജ്യങ്ങളുടെ സ​സുരക്ഷാ ക്രമീകരണങ്ങളും ഭീകരാക്രമണ ഭീഷണിയുമായിരിക്കും സമ്മളനത്തി​െൻറ മുഖ്യ അജണ്ട.

​ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാകിസ്​താൻ തുടങ്ങി 14 ​രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്​ഥർക്ക്​ പുറമെ ഇതിനെ പിന്തുണച്ച്​ മറ്റ്​ 17 രാജ്യങ്ങളിലെ പ്രതിനിധികളും സന്നദ്ധ സംഘടനകളും സമ്മേളനത്തിൽ പ​െങ്കടുക്കും.

അഫ്​ഗാനിസ്​താനും തെക്ക്​ –മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള തൊഴിൽ കരാറും യോഗത്തിൽ ചർച്ച വിഷയമാകും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്​ ജയങ്കറും അഫ്​ഗാൻ സഹ വിദേശകാര്യ മന്ത്രി ഹിക്​മത്​ ഖലീൽ  കർസായിയുമാണ്​ സമ്മേളനത്തി​െൻറ ഉപാധ്യക്ഷ പദവി അലങ്കരിക്കുന്നത്​.

ഞായറാഴ്​ച നടക്കുന്ന മ​ന്ത്രിതല സമ്മേളനത്തിൽ പാക്​ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്​ടാവ്​ സർതാജ്​ അസീസ്​ പ​െങ്കടുക്കും. അഫ്​ഗാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിയും ഇന്ത്യൻ  പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാപന സമ്മേളനം സംയുക്​തമായി ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Heart of Asia conference begins in Amritsar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.