Posted On
date_range Updated On
date_range കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും കോവിഡ്
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കോവിഡ്. മഹാമാരി രാജ്യത്ത് അപകടകരമായ രീതിയിൽ പടരുന്നതിനിടയിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്‍റെ പിടിയിലായത്.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജേഷ് ഭൂഷൺ കഴിഞ്ഞ വർഷം ജൂലൈയിലാണ് പുതിയ ഹെൽത്ത് സെക്രട്ടറിയായി നിയമിതനായത്. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ് പ്രീതി സുദാനെ മാറ്റി രാജേഷ് ഭൂഷണെ നിയമിച്ചത്. ബിഹാർ കേഡറിൽനിന്നുള്ള 1987 ബാച്ച് ഐ.എ.എസ് ഓഫിസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.