കുമാരസ്വാമിയുടെ മകൻ നിഖിൽ വിവാഹിതനായി; ലോക്ഡൗൺ ലംഘിച്ചെന്ന് വിമർശനം

ബംഗളൂരു: ലോക്ഡൗണിനിടെ ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയും മുൻ കോൺഗ്രസ് മന്ത്രി എം. കൃഷ്ണപ്പയുടെ ബന്ധുവി​​െൻറ മകൾ രേവതിയും വിവാഹിതരായി. ചടങ്ങിന് പിന്നാലെ നൂറോളം പേരെ പങ്ക െടുപ്പിച്ച് ലോക്ഡൗൺ ലംഘിച്ചാണ് വിവാഹം നടത്തിയെന്ന ആരോപണവും ശക്തമായി.
ലോക്ക് ഡൗൺ നിബന്ധനകൾ പ്രകാരം അടുത ്ത ബന്ധുക്കളായ 30പേരെ മാത്രമെ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളുവെന്നാണ് കുമാരസ്വാമി അറിയിച്ചിരുന്നത്. എന്നാൽ, സാമൂഹിക അകലം പാലിക്കാതെ ലോക്ഡൗൺ ലംഘിച്ച് നൂറോളം പേർ വിവാഹത്തിൽ പങ്കെടുത്തുവെന്നാണ് വിമർശനം.

രാമനഗ രയിലെ ബിഡദിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസിൽ വെള്ളിയാഴ്ച രാവിലെയാണ് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുെട കൊച്ചുമകനും സിനിമ താരവുമായ നിഖിൽ, രേവതിയെ താലി ചാർത്തിയത്. വിവാഹത്തിനെത്തുന്നവരെ പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിവാഹത്തിനെത്തുന്ന ബന്ധുക്കളെല്ലാം മാസ്‌കും കൈയുറയും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഇതിന് തയാറായില്ല. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ 60ലധികം പേരെ മാത്രമാണ് കാണുന്നത്.

വിവാഹസ്ഥലത്തേക്കു പോകാന്‍ 48 വാഹനങ്ങൾക്കാണ് അധികൃതരിൽനിന്നും അനുമതി ലഭിച്ചിരുന്നതെന്നും വധുവി​​െൻറ വീട്ടില്‍ നിന്ന് 40 ഒാളം പേരുള്‍പ്പെടെ ആകെ നൂറോളം പേരാണ് പങ്കെടുത്തതെന്നും കുമാരസ്വാമിയുടെ മീഡിയ മാനേജര്‍ അറിയിച്ചു. വിവാദമായതോടെ കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്നാരായൺ രാമനഗര ഡെപ്യൂട്ടി കമീഷണറോട് വിശദീകരണം തേടി. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ഡൗണില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വാഹനത്തിന് പാസ് ലഭിക്കാത്തപ്പോഴാണ് വിവാഹത്തിന് ഇത്രയധികം വാഹനങ്ങള്‍ക്കു പാസ് ലഭിച്ചതെന്നും ഗ്രീൻ സോണായ രാമനഗരയിൽ കോവിഡ് വ്യാപനമുണ്ടായാൽ ദേവഗൗഡ കുടുംബമായിരിക്കും ഉത്തരവാദികളെന്നും രാമനഗര ബി.ജെ.പി ജില്ല പ്രസിഡൻറ് എം. രുദ്രേഷ് ആരോപിച്ചു.

എന്നാൽ, വിവാഹച്ചടങ്ങ് നടന്ന വേദിയില്‍ എട്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിവാഹച്ചടങ്ങുകളിലുടനീളം സാമൂഹിക അകലം പാലിച്ചെന്നും ബി.ജെ.പിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയായി ജെ.ഡി.എസ്. എം.എല്‍.സി. ടി.എ. ശരവണ പറഞ്ഞു. അഞ്ചു ലക്ഷത്തോളം പേര പങ്കെടുപ്പിച്ച് ആർഭാടമായി നടത്താനിരുന്ന വിവാഹം കോവിഡിനെതുടർന്ന് ലളിതമാക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരോട് പങ്കെടുക്കരുതെന്ന് കുമാരസ്വാമി അറിയിച്ചിരുന്നു. ബംഗളൂരു റെഡ് സോൺ പരിധിയിലായതിനാലാൺ രാമനഗരയിലേക്ക് മാറ്റുകയാണ്. എച്ച്.ഡി. ദേവഗൗഡ, ഭാര്യ ചന്നമ്മ, കുമാരസ്വാമി, ഭാര്യ അനിത കുമാരസ്വാമി, മകള്‍ എച്ച്.ഡി. അനസൂയ, ഭര്‍ത്താവ് ഡോ. സി.എന്‍. മഞ്ജുനാഥ്, കുമാരസ്വാമിയുടെ സഹോദരങ്ങളായ എച്ച്.ഡി. രേവണ്ണ, ബാലകൃഷ്ണ, രമേഷ്, ഷൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - HD Kumaraswamy's Son's Wedding-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.