Posted On
date_range Updated On
date_range യോഗ ദിനം: ഡൽഹി ഹൈകോടതി യോഗ ക്ലാസുകൾ ആരംഭിച്ചു
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഡൽഹി ഹൈകോടതി യോഗ ക്ലാസുകൾ ആരംഭിച്ചു. കോടതിയിലെ ജീവനക്കാർക്കും ജഡ്ജിമാർക്കുമാണ് ക്ലാസുകൾ നൽകുക. ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിതായിയാണ് യോഗ ക്ലാസിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ജസ്റ്റിസ് പി.എസ് തേജി, സി. ഹരിശങ്കർ എന്നിവരും ജൂൺ ഒമ്പതിന് നടന്ന ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള ജഡ്ജിമാരും ക്ലാസിൽ പെങ്കടുക്കുന്നുണ്ട്.
യോഗ ക്ലാസുകൾ ആരംഭിക്കുക എന്നത് ചീഫ് ജസ്റ്റിസിെൻറ ആശയമാണെന്നാണ് സൂചന. യോഗ ജീവനക്കാരുടെയും ജഡ്ജിമാരുടെയും സമ്മർദ്ദം കുറക്കുന്നതിന് സഹായിക്കുമെന്നാണ് ചീഫ് ജസ്റ്റിസിെൻറ പക്ഷം. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാകും ആദ്യ ഘട്ടത്തിൽ ക്ലാസുകൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.