കർണാടക സർക്കാറിനെ മറിച്ചിടരുതെന്ന് നിർദേശം ലഭിച്ചു -യെദിയൂരപ്പ

ബെംഗളുരു: കർണാടക സ​ഖ്യ​സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ഒരു നീക്കവും നടത്തരുതെന്ന് ഡൽഹിയിൽ നിന്നും നിർദേശം ലഭിച്ചതായി കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ഞാൻ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയതേയുള്ളു. സംസ്ഥാന സർക്കാറിനെതിരായ ഏതെങ്കിലും നീക്കത്തിൽ ഉൾപ്പെടാതിരിക്കാൻ ബി.ജെ.പി നേതാക്കൾ എന്നെ ഉപദേശിച്ചിട്ടുണ്ട്. സമയം വരുവോളം കാത്തിരിക്കാനാണ് ആവശ്യം. കോൺഗ്രസ്സും ജെ.ഡി.എസ്സും പരസ്പരം ഏറ്റുമുട്ടുകയും എന്തെങ്കിലും സംഭവിക്കുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി.

അതേസമയം വി​മ​ത കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​സ​ഭ പു​നഃസം​ഘ​ടി​പ്പി​ക്കണമെന്ന നിർദേശത്തിൽ ഇനിയും സ​മ​വാ​യ​മാ​യി​ല്ല. മ​ന്ത്രി​സ​ഭ പു​നഃസം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രും നേ​താ​ക്ക​ളും നിർദേശിച്ചപ്പോൾ സി​ദ്ധ​രാ​മ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ല​വി​ലെ ഒ​ഴി​വ് നി​ക​ത്തി​യു​ള്ള വി​പു​ലീ​ക​ര​ണം മ​തി​യെ​ന്ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​ശ്ന പ​രി​ഹാ​രം നീ​ണ്ടു​പോ​യ​ത്.

ഇ​തേ ​തു​ട​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക​മാ​ൻ​ഡി​ന് വി​ട്ടു. മ​ന്ത്രി​സ​ഭ പു​നഃസം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും. എ​ന്നാ​ൽ, മ​ന്ത്രി​സ​ഭ വി​പു​ലീ​ക​ര​ണം ന​ട​ത്തി അ​തൃ​പ്ത​ർ​ക്ക് ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മം.

Tags:    
News Summary - Have orders not to topple Karnataka govt, says BJP’s Yeddyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.