ഹാഥറസ്​ പ്രതികളെ സംരക്ഷിക്കാൻ ബി.ജെ.പി നേതാവി​െൻറ വീട്ടില്‍ ജാതി യോഗം

ഹാഥറസ് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ബി.ജെ.പി നേതാവി​െൻറ വീട്ടില്‍ ജാതിഅടിസ്​ഥാനത്തിൽ യോഗം ചേർന്നെന്ന്​ ആരോപണം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്നും യോഗത്തിനെത്തിയവർ ആവശ്യ​െപ്പട്ടു. ബിജെപി മുൻ എം‌.എൽ.‌എ രാജ്‌വീർ സിങ്​ പെഹൽ‌വാ​െൻറ വസതിയിലാണ്​ നൂറുകണക്കിനുപേർ യോഗം ചേർന്നത്​. പ്രതികളുടെ ബന്ധുക്കളും ​യോഗത്തിൽ പ​െങ്കടുത്തു.

സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് യോഗം. ഇരയുടെ ഗ്രാമത്തിൽ നിന്ന് 8-9 കിലോമീറ്റർ അകലെയാണ്​ ബിജെപി നേതാവി​െൻറ വീട്​. പ്രദേശത്ത്​ പോലീസുകാരെ വിന്യസിച്ചിരുന്നതായു​ം പ്രദേശവാസികൾ പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് യോഗത്തിനെത്തിയവർ ചൂണ്ടിക്കാട്ടി. കുറ്റവാളികളെ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും അവര്‍ കുറ്റം ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ വാദം. പാര്‍ട്ടി എന്ന രീതിയിലല്ല, സ്വന്തം നിലയ്ക്കാണ് താന്‍ യോഗത്തില്‍ പങ്കാളിയായതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

പെഹൽവാ​െൻറ മകൻ മഹാവീർ സിങ് വീട്ടിൽ നടന്നത്​ ഉയർന്ന ജാതിക്കാരുടെ യോഗമാണെന്ന കാര്യം നിഷേധിച്ചു. വിവിധ സമുദായത്തിലെ അംഗങ്ങൾ യോഗത്തിൽ പ​െങ്കടുത്തെന്ന് മഹാവീർ സിങ് പറഞ്ഞു. യു.പി മുഖ്യമന്ത്രി ഉത്തരവിട്ട സിബിഐ അന്വേഷണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇരയുടെ കുടുംബാംഗങ്ങൾ തങ്ങളുടെ നിലപാട് മാറ്റുകയാണെന്നും സിങ്​ പറഞ്ഞു.

സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനാണ് ഈ രംഗം മുഴുവൻ സൃഷ്ടിക്കപ്പെട്ടത്. പ്രതികൾ ഏത് തരത്തിലുള്ള അന്വേഷണത്തിനും അനുകൂലമാണ്. എന്നാൽ ഇരകൾ എല്ലായ്‌പ്പോഴും അവരുടെ നിലപാട് മാറ്റുകയാണ്. അവർക്ക് നാർകോ പരിശോധനയോ സിബിഐ അന്വേഷണമോ ആവശ്യമില്ല. ഇപ്പോൾ അവർക്ക് മറ്റ് തരത്തിലുള്ള അന്വേഷണങ്ങൾ വേണമെന്നാണെന്നും മഹാവീർ സിങ് ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടുന്ന ഠാക്കൂർ വിഭാഗക്കാരാണ്​ ഹാഥറസിൽ ആരോപണ വിധേയരായ പ്രതികൾ. ഇവരുടെ യോഗമാണ്​ നടന്നത്​.ബി.ജെ.പി പ്രത്യക്ഷത്തിൽ തന്നെ പ്രതികളുടെകൂടെയാണെന്ന്​ തെളിയിക്കുന്നതാണ്​ ജാതി യോഗമെന്ന് പ്രദേശത്തെ പട്ടികജാതി നേതാക്കൾ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.