വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് വിദ്വേഷം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

മംഗളൂരു:, വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് വിദ്വേഷ സന്ദേശങ്ങളും യുവതിക്കെതിരെ അപകീർത്തി പരാമർശങ്ങളും പ്രചരിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെ മംഗളൂരു പൊലീസ്അറസ്റ്റ് ചെയ്തു.

ബംഗളൂരു അമൃതഹള്ളി ജക്കുർ മെയിൻ റോഡ് പരിസരത്ത് താമസിക്കുന്ന എച്ച്.കെ.ശിവരാജ്(37) ആണ് അറസ്റ്റിലായത്. തുളുനാടിലെ ദൈവാരാധനയെ ഇകഴ്ത്തിയും യുവതിയെ മോശമായി ചിത്രീകരിച്ചുമുള്ള ട്വിറ്റർ ഏറെ പ്രചാരം നേടിയിരുന്നു.ഇതേത്തുടർന്ന് ദൈവാരാധന രക്ഷാ സമിതി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടിന്റെ ദുഷ്ട ലാക്ക് വെളിപ്പെട്ടത്.

മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിന്റെ നിർദേശം അനുസരിച്ച് സി.സി.ബി അസി.കമ്മീഷണർ പി.എ.ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.

Tags:    
News Summary - Hate using fake twitter account The young man who spread the word was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.