സത്യപാൽ മലിക്കിന് പിന്തുണയുമായി കർഷകർ; സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ. ഹരിയാനയിലെ കർഷകർ ചേർന്ന് ശനിയാഴ്ച ഡൽഹിയിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അധികാരങ്ങൾ ഇല്ലാത്തതിനാൽ മലിക്കിന് തങ്ങളുടെ പിന്തുണ ആവശ്യമാണെന്നാണ് കർഷകരുടെ പ്രതികരണം. മാലിക്കിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും കർഷകർ ആവശ്യം ഉന്നയിച്ചു.

‘സത്യപാൽ മലിക് പുൽവാമ സംഭവത്തെ ധീരമായി തുറന്നുകാട്ടി. കർഷകർ അദ്ദേഹത്തിന് കവചമാകും. അദ്ദേഹം മുന്നോട്ടുപോകണം. എല്ലാ കർഷക സംഘടനകളും അദ്ദേഹത്തിനൊപ്പമുണ്ടാകും’ -പഞ്ചാബിലെ മുതിർന്ന കർഷക നേതാവ് ബൽബീർ സിങ് രജേവാൾ ട്വീറ്റ് ചെയ്തു.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സത്യം വിളിച്ചുപറയാൻ മുന്നോട്ടുവന്ന സത്യപാൽ മലിക്കിന് കർഷകർ പിന്തുണ നൽകുന്നതായി സൻയുക്ത് സമാജ് മോർച്ച വക്താവ് അർഷദീപ് സിങ്ങും ട്വീറ്റ് ചെയ്തു.

‘കർഷക സമരത്തിന്റെ സമയത്ത് സത്യപാൽ മലിക് കർഷകർക്ക് വേണ്ടി സംസാരിച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് തങ്ങളുടെ പിന്തുണ അറിയിക്കേണ്ട സമയമാണിത്. ശനിയാഴ്ച നടക്കുന്ന ഡൽഹിയിലെ പരിപാടിയിൽ ഞങ്ങൾ പ​​ങ്കെടുക്കും’ -ഹരിയാനയിലെ കർഷക നേതാവായ ആസാദ് സിങ് പൽവ ട്വീറ്റ് ചെയ്തു.

2021 ഏപ്രിലിൽ മൂന്ന് കർഷകനിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിൽ നടന്ന കർഷക പ്രക്ഷോഭ സമയത്ത് മേഘാലയ ഗവർണറായിരുന്നു സത്യപാൽ മലിക്. അദ്ദേഹം കർഷകരുടെ ആവശ്യ​ങ്ങൾ അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം സത്യപാൽ മലിക്കിന് സി.ബി.ഐ സമൻസ് അയച്ചിട്ടുണ്ട്. റിലയൻസ് ജനറൽ ഇൻഷുറൻസ് അഴിമതിക്കേസിൽ സാക്ഷിയെന്ന നിലയിലാണ് ഏപ്രിൽ 28ന് സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ വ്യക്തതകൾ വരുത്തുന്നതിന് സെൻട്രൽ ഡൽഹിയിലെ സി.ബി.ഐയുടെ അക്ബർ റോഡിലെ ഗസ്റ്റ്ഹൗസിലെത്തിച്ചേരാനാണ് അറിയിരിച്ചിരിക്കുന്നതെന്ന് സത്യപാൽ മലിക് പി.ടി.ഐയോട് പറഞ്ഞു.

‘കേസുമായി ബന്ധപ്പെട്ട് എന്റെ സാന്നിധ്യത്തിൽ അവർക്ക് ചില വ്യക്തതകൾ വരുത്തേണ്ടിയിരിക്കുന്നു. എന്നാൽ രാജസ്ഥാനിലേക്ക് പോകുന്നതിനാൽ ഡൽഹിയിലുണ്ടാകുന്ന ഏപ്രിൽ 27 മുതൽ 29 വരെയുള്ള തീയതികളിൽ ഏതെങ്കിലും ദിവസം ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു’ -മലിക് പറഞ്ഞു.

ജമ്മു കശ്മീർ ഗവർണറായിരിക്കേ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള കരാർ മലിക് റദ്ദാക്കിയിരുന്നു.

ജമ്മു കശ്മീർ സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ റിലയൻസ് ജനറൽ ഇൻഷുറൻസിനൊപ്പം ട്രിനിറ്റി റീഇൻഷുറൻസ് ബ്രോക്കേർസിന്റെയും പേരുകൾ സി.​ബി.ഐയുടെ എഫ്​.ഐ.ആറിൽ ഉണ്ടായിരുന്നു. ഇൻഷുറൻസ് പദ്ധതിയിൽ അഴിമതി നടന്നെന്ന മലിക്കിന്റെ ആരോപണത്തെ തുടർന്നായിരുന്നു സി.​ബി.ഐയുടെ നടപടി. 3.5 ലക്ഷം ജീവനക്കാരെ ഉ​ൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതി 2018 സെപ്തംബറിൽ കൊണ്ടുവന്നെങ്കിലും ഒരു മാസത്തിനുള്ളിൽ മാലിക് ഇത് റദ്ദാക്കുകയായിരുന്നു. കരാർ റദ്ദാക്കണമെന്ന് സർക്കാർ ജീവനക്കാർ ത​ന്നെ ആവശ്യപ്പെട്ടിരുന്നതായും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതിലൂടെ അഴിമതി നടന്നതായി കണ്ടെത്തിയെന്നും തുടർന്ന് കരാറുകൾ റദ്ദാക്കുകയുമായിരുന്നുവെന്നും മലിക് പറഞ്ഞിരുന്നു.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ മലിക്കിൽനിന്ന് സി.ബി.ഐ വിവരങ്ങൾ​ തേടിയിരുന്നു. ഇൻഷുറൻസ് കമ്പനികൾക്കെതിരായ ആരോപണത്തെക്കുറിച്ചും കിരു ഹൈഡ്രോഇലക്ട്രിക് പവർ പ്രൊജക്ട് കരാർ അഴിമതി ആരോപണത്തെക്കുറിച്ചുമാണ് വിവരം തേടിയത്.

2019ലെ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ മലിക് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിന് വീഴ്ചപറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മിണ്ടാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെന്നുമായിരുന്നു സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ.

Tags:    
News Summary - Haryanas Khap Shows Support To Satyapal Malik Hold Meeting In Delhi Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.