നിരോധിച്ച നോട്ട്​ മാറ്റി നൽകുമെന്ന്​ വാഗ്​ദാനം:​ 60 ലക്ഷം തട്ടിയ ഗായിക അറസ്​റ്റിൽ

ന്യൂഡൽഹി: നിരോധിച്ച നോട്ടുകൾ മാറ്റി നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നു ം 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്​റ്റിൽ. സ്​റ്റേജ്​ ഗായികയായ ഹരിയാന സ്വദേശി ശിഖ രാഘവ്​ എന്ന 27 കാരിയാണ്​ അറസ ്​റ്റിലായത്​. ശിഖയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ്​ ഡൽഹി പൊലീസ്​ ഇവരെ പിടികൂടിയത്​.

2016 ൽ നോട്ട്​ നിരോധനം കാലത്ത്​ പുതിയ നോട്ടുകൾ നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ പരാമിലിറ്റി ഒാഫീസറായി വിരമിച്ചയാളിൽ നിന്നും ശിഖയും സുഹൃത്ത്​ പവനും ചേർന്ന്​ പണം തട്ടിയെടുക്കുകയായിരുന്നു.

ഡൽഹിയിലെ മതസ്ഥാപനങ്ങളിലും മറ്റ്​ കേന്ദ്രങ്ങളിലും ശിഖ രാഘവ്​ ​പാടാനെത്തിയിരുന്നു. നോർത്ത്​ ഡൽഹിയിലെ രാംലീലയിൽ സംഗീതപരിപാടിക്കെത്തിയ ശിഖയും പവനും സംഘാടകനായ ഒാഫീസറുമായി പരിചയത്തിലായി. നോട്ട്​ നിരോധനത്തി​നു ശേഷം ഒാഫീസറുടെ കുടുംബാംഗങ്ങളുമായി പരിചയപ്പെട്ട ഇവർ നോട്ടുകൾ മാറ്റി നൽകുമെന്ന്​ വിശ്വസിപ്പിച്ച്​ 60 ലക്ഷം രൂപയുമായി മുങ്ങുകയായിരുന്നു.

രൂപ്​ നഗർ പൊലീസ്​ സ്​റ്റേഷനിൽ ഒാഫീസർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ ശിഖയെ അറസ്​റ്റു ചെയ്​തത്​. കേസിൽ പവൻ നേ​രത്തെ അറസ്​റ്റിലായെങ്കിലും ശിഖ ഒളിവിൽ പോവുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷമാണ്​ ശിഖ രാഘവിനെ പിടികൂടാൻ പൊലീസിനായത്​.

Tags:    
News Summary - Haryana Singer, Arrested For Duping Man Of Rs. 60 Lakh After Notes Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.