ഹരിയാന മഹിള കോൺഗ്രസ് അധ്യക്ഷ ബി.ജെ.പിയിൽ

ചണ്ഡീഗഢ്: ഹരിയാന മഹിളാ കോൺഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബി.ജെ.പിയിൽ ചേർന്നു. മുത്തലാഖ്, ആർട്ടിക്ക്ൾ 370 റദ്ദാക്കൽ എന്നീ വിഷ‍യങ്ങളിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സുമിത്ര ചൗഹാൻ പറഞ്ഞു.

രൊഹ്തക്കിൽ വെച്ച് ബി.ജെ.പി പ്രസിഡന്‍റ് സുഭാഷ് ബലാലയുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

മുത്തലാഖ് ബിൽ സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന തന്‍റെ നിലപാട് അവർ ആവർത്തിച്ചു. ശരിയുടെ കൂടെ നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് അർത്ഥമില്ലെന്നും സുമിത്ര ചൗഹാൻ പ്രതികരിച്ചു.

Tags:    
News Summary - haryana-mahila-congress-chief-sumitra-chauhan-quits-party-joins-bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.