Posted On
date_range Updated On
date_range ഹരിയാന കോൺഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചു
ഫരീദാബാദ്: ഹരിയാന കോൺഗ്രസ് നേതാവും പാർട്ടിയുടെ വക്താവുമായ വികാസ് ചൗധരി(38) വെടിയേറ്റ് മരിച്ചു. ഫരീദാബാദ ിലെ ജിമ്മിൽ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അജ്ഞാതസംഘം അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയത്.
മാരുത ി എസ്.എക്സ് 4 കാറിലെത്തിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫരീദാബാദിലെ സെക്ടർ 9ലാണ് സംഭവമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.
മനോഹർലാൽ ഖട്ടാറിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ക്രമസമാധാനം പാലിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. കാട്ടു നിയമമാണ് സംസ്ഥാനത്ത് നടക്കുന്നത്.ആർക്കും നിയമത്തെ ഭയമില്ലെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അശോക് തൻവർ പറഞ്ഞു. എത്രയും പെട്ടെന്ന് സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.