ഡൽഹിയുമായുള്ള അതിർത്തികളടച്ച്​​ ഹരിയാന

ഛണ്ഡിഗഢ്​: ഡൽഹിയുമായുള്ള അതിർത്തികൾ പൂർണമായും അടച്ച്​ ഹരിയാന. അവശ്യസർവീസുകൾക്ക്​ മാത്രമാണ്​ ഇനി അതിർത്തി കടന്ന്​ സഞ്ചരിക്കാൻ സാധിക്കുക. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജാണ്​ അതിർത്തികളടച്ച കാര്യം അറിയിച്ചത്​. രാജ്യതലസ്ഥാനത്ത്​ നിന്ന്​ എത്തുന്നവരിലൂടെ കോവിഡ്​ പകരുന്നത്​ തടയാനാണ്​ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ്​ കോവിഡ്​ കൂടുതൽ. ഇതിനുള്ള പ്രധാനകാരണം ഡൽഹിയിൽ നിന്ന്​ ഹരിയാനയിലേക്ക്​ ആളുകൾ എത്തുന്നതാണെന്നും ആഭ്യന്തര മന്ത്രി വ്യക്​തമാക്കി.

കഴിഞ്ഞയാഴ്​ചയിലെ കണക്കുകൾ പ്രകാരം അതിർത്തി ജില്ലകളായ ഫരീദാബാദിൽ 98 പേർക്കും ജാജാറിൽ ആറ്​ പേർക്കും സോനിപത്തിൽ 27 പേർക്കും ഗുഡ്​ഗാവിൽ 111 പേർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇ-പാസുള്ള ഡോക്​ടർ, നേഴ്​സ്​, പൊലീസ്​, നിയമവിദഗ്​ധർ എന്നിവർക്ക്​ അതിർത്തി കടന്ന്​ ഹരിയാനയിലെത്താം. 

Tags:    
News Summary - Haryana To "Completely Seal" Delhi Border, Essential Services Allowed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.