Posted On
date_range Updated On
date_range ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർക്ക് കോവിഡ്
ഛണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർലാൽ ഖട്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഛണ്ഡീഗഢിലെ വസതിയിൽ സ്വയം നിരീക്ഷണത്തിലായിരുന്നു.
തനിക്ക് കോവിഡ് പോസിറ്റീവ് ആയതായും താനുമായി കഴിഞ്ഞ ആഴ്ച ബന്ധപ്പെട്ട മുഴുവൻപേരും ടെസ്റ്റ്ചെയ്യണമെന്നും ക്വാറൻറീനിൽ പോകണമെന്നും ഖട്ടർ ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ ഹരിയാന വിധാൻ സഭ സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്തക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഹരിയാനയിൽ രണ്ട് ദിവസങ്ങൾക്കുശേഷം നിയസഭ തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു. ഇന്ന് വീണ്ടും ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.