ഹരിയാനയിൽ ബി.ജെ.പിയുടെ ടിക് ടോക് താരവും തോറ്റു

ഛണ്ഡീഗഡ്: ടിക് ടോക് താരത്തെ സ്ഥാനാർഥിയാക്കിയിട്ടും ഹരിയാനയിൽ ബി.െജ.പിക്ക് രക്ഷയില്ല. ടിക് ടോക്കിൽ ഒന്നര ലക്ഷം ഫോളോവേഴ്സുള്ള സൊനാലി ഫോഗട്ടിനെയാണ് അദംപൂരിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. വൻ തോൽവിയാണ് സൊനാലി നേരിട്ടത്.

അദംപൂരിൽ കോൺഗ്രസിന്‍റെ കുൽദീപ് ബിഷോനി 64000 ൽ അധികം വോട്ട് നേടിയപ്പോൾ സൊനാലിക്ക് 34,000 ൽ പരം വോട്ട് മാത്രമാണ് നേടാനായത്. ദുഷ്യന്ത് ചൗതാലയുടെ ജന്നായക് ജനത പാർട്ടി (ജെ.ജെ.പി.) സ്ഥാനാർഥി രമേശ് കുമാറാണ് മൂന്നാം സ്ഥാനത്ത്.

രണ്ടു വർഷം മുമ്പ് മാത്രം ബി.ജെ.പിയിൽ ചേർന്ന സൊനാലിയെ ഉടൻ മഹിളാ മോർച്ചാ നേതാവാക്കിയിരുന്നു.

Tags:    
News Summary - haryana-assembly-election-result-bjp-tiktok-star-sonali-phogat-loses-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.