ഹംസഫര്‍ ട്രെയിന്‍ അടുത്തമാസം ട്രാക്കില്‍

ന്യൂഡല്‍ഹി: എ.സി ത്രീ ടയര്‍ കോച്ചുകള്‍ മാത്രമുള്ള പ്രത്യേക ഹംസഫര്‍ ട്രെയിനുകള്‍ അടുത്തമാസം മുതല്‍ ഓടിത്തുടങ്ങും. ഡല്‍ഹി-ഖൊരഗ്പൂര്‍ റൂട്ടിലാണ് ആദ്യ സര്‍വിസ്. ഈ മാസം ട്രെയിന്‍ സര്‍വിസ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാന്‍പുരില്‍ ഇന്‍ഡോര്‍-പാട്ന എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു.

ഹംസഫര്‍ ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുന്ന ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് റെയില്‍വേ ആലോചിക്കുന്നത്. ഈ സംവിധാനത്തില്‍ യാത്രക്കാരുടെ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് യാത്രാക്കൂലി വര്‍ധിക്കും. കൂടുതല്‍ ബര്‍ത്തുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ നിരക്ക് കുറയുകയും ചെയ്യും.

ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ റെയില്‍വേ ഇത്തരത്തിലുള്ള യാത്രാനിരക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഒക്ടോബര്‍ വരെ 50 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാന്‍ ഇത് സഹായിച്ചു. എന്നാല്‍, സെപ്റ്റംബര്‍ അവസാനത്തെ കണക്കനുസരിച്ച് റെയില്‍വേയുടെ മൊത്തം വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 3,208.51 രൂപയുടെ കുറവുണ്ടായി.

Tags:    
News Summary - hamsafar train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.