ബിരിയാണിക്കൊപ്പം ഉപഭോക്താവിന്​ തക്കാളി സൗജന്യമായി നൽകുന്നു

രണ്ട്​ ബിരിയാണി വാങ്ങിയാൽ അര കിലോ തക്കാളി ഫ്രീ!

ചെന്നൈ: രണ്ട്​ ബിരിയാണി വാങ്ങിയാൽ അര കിലോ തക്കാളി സൗജന്യമായി നൽകുമെന്ന്​ പ്രഖ്യാപിച്ച്​ ആമ്പൂർ ബിരിയാണിക്കട. ചെന്നൈ മേഖലയിൽ തക്കാളിയുടെ വില കിലോക്ക്​ 150 രൂപയായി വർധിച്ച സാഹചര്യത്തിലാണ്​ ഇൗ ഒാഫർ.

ചെങ്കൽപ്പട്ട്​ ജില്ലയിലെ മധുരാന്തകം സോത്തുപ്പാക്കത്തിലാണ്​ കട. സമൂഹമാധ്യമങ്ങളിലൂടെയാണ്​ അറിയിപ്പ്​ പുറപ്പെടുവിച്ചത്​.

ഒരു കിലോ തക്കാളി വാങ്ങിയാൽ ഒരു ബിരിയാണി സൗജന്യമായി നൽകുമെന്ന മറ്റൊരു വാഗ്​ദാനവുമുണ്ട്​.

തക്കാളിക്ക്​ വില കുടുന്നത്​ ഭരണകേന്ദ്രങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ്​ ചൊവ്വാഴ്​ച മാത്രമായി ഇത്തരമൊരു സൗജന്യ വിൽപന നടത്തിയതെന്ന്​ കടയുടമ പറഞ്ഞു.

Tags:    
News Summary - Half kilo tomatoes free if you buy two biryani offer in chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.