Posted On
date_range Updated On
date_range ഹജ്ജ് അപേക്ഷക്ക് മൊബൈല്‍ ആപ്
മുംബൈ: രാജ്യത്ത് ആദ്യമായി ഹജ്ജ് അപേക്ഷ നടപടി ഡിജിറ്റലാവുന്നു. ഇതിന്‍െറ ഭാഗമായി മൊബൈല്‍ ആപ്പിന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി സൗത്ത് മുംബൈയിലെ ഹജ്ജ് ഹൗസില്‍ തുടക്കം കുറിച്ചു. സര്‍ക്കാറിന്‍െറ ‘ഡിജിറ്റല്‍ ഇന്ത്യ’ പരിപാടിയുടെ ഭാഗമാണിതെന്നും അപേക്ഷകര്‍ക്കുള്ള വിവരങ്ങളും ഇ-പേമെന്‍റ് സൗകര്യങ്ങളും ആപിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ഹജ്ജ് അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴിയാക്കുന്നതോടെ നടപടിക്രമം പൂര്‍ണമായും സുതാര്യമാവും. ഗൂഗിള്‍ പ്ളേ വഴി ആപ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അപേക്ഷകളും സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്. അപേക്ഷകരുടെ ഇ-മെയിലില്‍ ഫോറം ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് ആപ്പിലൂടെ അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.