ഗ്യാൻവാപി പള്ളി: വിഡിയോ സർവേ പുനരാരംഭിച്ചു

വാരാണസി: കനത്ത സുരക്ഷ സന്നാഹങ്ങൾക്കിടെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുള്ള ഗ്യാൻവാപി പള്ളി കോംപ്ലക്സിൽ വിഡിയോഗ്രഫി സർവേ പുനരാരംഭിച്ചു. കോടതി നിയോഗിച്ച മൂന്നു അഭിഭാഷക കമീഷണർമാർ, ഹിന്ദു-മുസ്‍ലിം വിഭാഗങ്ങളുടെ പ്രതിനിധികളായ അഞ്ച് വീതം അഭിഭാഷകർ, സഹായിയായ അഭിഭാഷകൻ, വിഡിയോ ചിത്രീകരണ സംഘം എന്നിവരാണ് സർവേ നടത്തുന്നത്.

പള്ളി കമ്മിറ്റി സർവേയുമായി സഹകരിക്കുന്നതായും കാര്യങ്ങൾ സുഗമമായി നടക്കുന്നതായും ജില്ല മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു. സർവേയുമായി സഹകരിക്കുമെന്ന് പള്ളിക്കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 7.30ഓടെ കാശി വിശ്വനാഥ ക്ഷേത്ര കോംപ്ലക്സിന്റെ നാലാം നമ്പർ ഗേറ്റിൽ ഒത്തുചേർന്നാണ് ബന്ധപ്പെട്ടവർ സർവേക്കായി നീങ്ങിയത്. 1,500ലേറെ പി.എ.സി ജവാന്മാരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. ഗ്യാൻവാപി കോംപ്ലക്സിന്റെ 500 മീറ്റർ പരിധിക്കകത്തേക്ക് പൊതുജനം പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. സിറ്റിയിലെ ഗൊഡൗലിയ, മൈദാഗിൻ മേഖലകളിൽ നിന്നുള്ള വാഹനങ്ങളും തടഞ്ഞു. സർവേയുടെ ഭാഗമായി ഗ്യാൻവാപി കോംപ്ലക്സിൽ പ്രത്യേക ലൈറ്റുകളും കാമറകളും സ്ഥാപിച്ചിരുന്നു. അമ്പത് ശതമാനത്തിലേറെ സർവേ പൂർത്തിയായെന്നും ഞായറാഴ്ച പുനരാരംഭിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.  

ഹരജി ജസ്റ്റിസ്​​ ഡി​.വൈ. ചന്ദ്രചൂഡ്​ അധ്യക്ഷനായ ബെഞ്ച്​ പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ൽ സ​ർ​വേ ന​ട​ത്താ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നും ത​ൽ​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. സി​വി​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പ​ള്ളി പ​രി​പാ​ലി​ക്കു​ന്ന അ​ന്‍ജു​മാ​ന്‍ ഇ​ന്‍തെ​സാ​മി​യ മ​സ്ജി​ദ് ക​മ്മി​റ്റി ന​ൽ​കി​യ ഹ​ര​ജി ജ​സ്റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്​ മു​മ്പാ​​കെ ലി​സ്റ്റ്​ ചെ​യ്തു. കേ​സി​നെ കു​റി​ച്ച് ധാ​ര​ണ​യി​ല്ലെ​ന്നും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ഹ​ര​ജി ലി​സ്റ്റ് ചെ​യ്യാ​മെ​ന്നും വെ​ള്ളി​യാ​ഴ്​​ച ചീ​ഫ് ജ​സ്റ്റി​സ്​ എ​ൻ.​വി. ര​മ​ണ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​ പി​റ​കെ ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്​ മു​മ്പാ​കെ ഹ​ര​ജി ​ലി​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ലേ​സ് ഓ​ഫ് വ​ര്‍ഷി​പ് ആ​ക്ടി​​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന പ​ള്ളി​യാ​ണ്​ ഗ്യാ​ൻ​വാ​പി. അ​വി​ടെ സ​ര്‍വേ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കാ​നാ​വി​​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ർ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഗ്യാ​ൻ​വാ​പി പ​ള്ളി കോം​പ്ല​ക്സ്​ വി​ഡി​യോ​ഗ്ര​ഫി സ​ർ​വേ​ക്ക്​ നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക ക​മീ​ഷ​നെ മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം സി​വി​ൽ കോ​ട​തി വി​സ​മ്മ​തി​ച്ചി​രു​ന്നു.  

Tags:    
News Summary - Gyanvapi Mosque Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.