ഒരു ക്ലിക്കിൽ വ്യവസായിക്ക്​ നഷ്​ടമായത്​ 60,000 രൂപ

ഗുരുഗ്രാം: മൊബൈൽ നോട്ടിഫിക്കേഷനായി ലഭിച്ച ലിങ്കിൽ ക്ലിക്​ ചെയ്​തതോടെ വ്യവസായിക്ക്​ നഷ്​ടമായത്​ 60,000 രൂപ. ആ ദായ നികുതി വകുപ്പിൽ നിന്നെന്ന വ്യാജേന നോട്ടിഫിക്കേഷനായി ലഭിച്ച ലിങ്ക്​ തുറന്നുനോക്കിയതോടെയാണ്​ പണം നഷ്​ ടമായത്​. ലിങ്കിൽ ക്ലിക്ക്​ ചെയ്​തപ്പോൾ ഒരു ആപ്ലിക്കേഷൻ​ ഒാ​േട്ടാമാറ്റിക്കായി ഇൻസ്​റ്റാൾ ആവുകയും രണ്ട്​ തവണയായി ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ 60000 രൂപ നഷ്​ടമാവുകയും ചെയ്​തു.

ഹരീഷ്​ ചന്ദർ എന്ന 52 കാരനാണ്​ ആപ്പ്​ ഇൻസ്​റ്റാൾ ചെയ്​തതിലൂടെ വൻതുക നഷ്​ടമായത്​. ഹരീഷി​​​​െൻറ പരാതിയിൽ ഒാൺലൈൻ തട്ടിപ്പി​​ന്​ ഗുരുഗ്രാം​ സ്​​േറഷനിൽ കേസ്​ രജിസ്​റ്റർ ചെയ്​തു.
ആപ്പ്​ ഇൻസ്​റ്റാൾ ചെയ്യാനുള്ള ലിങ്ക്​ തുറന്നതോടെ ഇടപാടിനായി ഒ.ടി.പി നമ്പർ ഫോണിൽ മെസേജായി ലഭിച്ചിരുന്നു. എന്നാൽ ഫോണിൽ ഇൻസ്​റ്റാളായ ആപ്പിലൂടെ ഇൗ ഒ.ടി.പി നമ്പർ മറ്റൊരു ഫോൺ നമ്പറിലേക്ക്​ അയക്കപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഇൗ നമ്പർ പൂനെയിൽ നിന്നുള്ളതാണെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇൗ നമ്പർ കേന്ദ്രീകരിച്ച്​ പൊലീസ്​ അന്വേഷണം നടത്തുണ്ട്​.

ലിങ്കുകൾ ഫോണുകളിലേക്ക്​ നോട്ടുഫിക്കേഷനായി അയച്ചുകൊണ്ട്​ ഒാൺലൈനായി പണംതട്ടുന്ന സംഭവം ആവർത്തിക്കുകയാണ്​.

Tags:    
News Summary - Gurugram man clicks on link in phone, loses Rs 60,000 after app is installed automatically- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.