കശ്​മീരി​‍െൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ഗുപ്​കർ സഖ്യം പോരാട്ടം തുടരും -മഹ്​ബൂബ മുഫ്​തി

ശ്രീനഗർ: കശ്​മീരിലെ രാഷ്​ട്രീയ പാർട്ടികളെ മറ്റുള്ളവരുടെ കുറ്റങ്ങൾക്ക്​ പഴിചാരാനുതകുന്ന ബലിയാടുകളാക്കി മാറ്റിയിരിക്കുകയാണെന്ന്​ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മഹ്​ബൂബ മുഫ്​തി. ജനാധിപത്യരീതിയിൽ ഉയരുന്ന എതിർശബ്​ദങ്ങളെ​ ക്രിമിനൽവത്​കരിച്ച്​ അടിച്ചൊതുക്കുകയാണ്​ കേന്ദ്രം.

അന്യായമായി ഇല്ലാതാക്കിയ കശ്​മീരി​‍െൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ആറ്​ കശ്​മീരി പാർട്ടികളുടെ കൂട്ടായ്​മയായ ഗുപ്​കർ സഖ്യം ദീർഘപോരാട്ടം നടത്തും​.

പാക്​ അനുകൂലികളെന്ന്​ ഡൽഹിയിൽനിന്നും കശ്​മീർ വിരുദ്ധരെന്ന്​ കശ്​മീരിൽനിന്നും ഉയരുന്ന ആരോപണങ്ങളിൽ തങ്ങളുടെ രാഷ്​ട്രീയ ജീവിതം പൂർണമായി ഹോമിക്കപ്പെടുകയാണെന്നും പി.ടി.ഐക്ക്​ അനുവദിച്ച അഭിമുഖത്തിൽ മഹ്​ബൂബ പറഞ്ഞു. പ്രത്യേകപദവി വീണ്ടെടുക്കാനാകുമോ എന്ന ചോദ്യത്തിന്​ പാർലമെൻറി​‍െൻറ തീരുമാനം അന്തിമമായിരുന്നുവെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിനും കാർഷിക ബില്ലിനുമെതിരെ ലക്ഷക്കണക്കിനാളുകൾ തെരുവിലിറങ്ങുമായിരുന്നോ എന്നായിരുന്നു പ്രതികരണം.

ജില്ല വികസന സമിതി തെരഞ്ഞെടുപ്പിൽ കശ്​മീരി പാർട്ടികളുടെ ഗുപ്​കർ സഖ്യം നേടിയ വിജയം കേന്ദ്ര തീരുമാനത്തിനെതിരായ വ്യക്തമായ സന്ദേശമാണെന്നും അവർ പറഞ്ഞു. ഭരണഘടന വകുപ്പ്​ നീക്കംചെയ്​തതോടെ കശ്​മീർ പ്രശ്​നത്തിന്​ ഇന്ത്യൻ ഭരണഘടനാധിഷ്​ഠിതമായി പരിഹാരം കണ്ടെത്താനാകുമെന്ന്​ മോഹിച്ച തങ്ങളെപ്പോലുള്ളവർ പ്രതിരോധത്തിലായി. ജമ്മു - കശ്​മീരിലെ ജനതയെ രാജ്യത്തിൽനിന്ന്​ കൂടുതൽ അകറ്റിയതായും മഹ്​ബൂബ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Gupkar alliance will continue to fight for Kashmir's special status: Mahbooba Mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.