Posted On
date_range Updated On
date_range മണിപ്പൂരിൽ സുരക്ഷാ ഉദ്യോഗസ്ഥരും കുക്കി മെയ്തെയ് വിഭാഗക്കാരും തമ്മിൽ വെടിവെപ്പ്
ഇംഫാൽ: വർഗീയ സംഘർഷം നടന്നു കൊണ്ടിരിക്കുന്ന മണിപ്പൂരിൽ കുക്കി, മെയ്തെയ് വിഭാഗക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവെപ്പ്. ഇംഫാൽ താഴ്‌വരയിലെ കംഗ്‌പോക്‌പി ജില്ലയിലെ കൗട്രുക് ഗ്രാമത്തിലെ കുന്നിനു മുകളിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വെടിവെപ്പിനെതുടർന്ന് സ്ത്രീകളെയും കുട്ടികളെയും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെടിയുണ്ടകൾ ഗ്രാമത്തിലെ ചില വീടിന് മുകളിലും പതിച്ചിട്ടുണ്ട്.
'പമ്പി' എന്നറിയപ്പെടുന്ന പ്രാദേശികമായി നിർമിക്കുന്ന മോർട്ടാർ ഷെല്ലുകളും അക്രമികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട് .സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.
2023 മെയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയ കലാപം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.