Posted On
date_range Updated On
date_range കശ്മീരിലെ ദോഡയിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു, ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഹിസ്ബുൽ മുജാഹിദീൻ ഭീകരനും കൊല്ലപ്പെട്ടതായി പ്രതിരോധ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണ്.
ഒരു ഹിസ്ബ് ഭീകരന് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വധിച്ച ഹാരൂൺ അബ്ബാസ് വാനിയുമായി ബന്ധപ്പെട്ടവരാണിവരെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് ദോഡയിൽ ഓപറേഷൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.