ബംഗളുരു: മോദിയുടെ നയങ്ങൾക്കെതിരെ സംസാരിച്ച യുവ ബി.ജെ.പി പ്രവർത്തകനെ ഗുജറാത്ത് പൊലീസ് ബംഗളുരുവിലെത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മംഗളുരുവിലെ യുവ ബി.ജെ.പി പ്രവർത്തകനായ കർക്കല ഷെട്ടിയെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമി പരാതി ഉന്നയിച്ചത്.
പൊലീസ് അതിക്രമത്തെക്കുറിച്ച് പലരും പരാതിപ്പെട്ടിട്ടുണ്ടെന്നും ഗുരുദത്തിനെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ അഭിഭാഷക സുഹൃത്തുക്കളോട് പ്രശ്നത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുദത്തിന് ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായത് ചെയ്യണമെന്നും ഗുരുദത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നത് ഒരു അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ വേണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്കെതിര നിശിത വിമർശനങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.