Posted On
date_range Updated On
date_range ശിവഭക്തനെന്ന് തെളിയിക്കാൻ രാഹുലിന് വിഷം നൽകണമെന്ന് ബി.ജെ.പി മന്ത്രി
സൂറത്ത്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ഗുജറാത്തിലെ ബി.ജെ.പി മന്ത്രി ഗണപത് വ ാസവ. രാഹുൽ ഗാന്ധി ശരിയായ ശിവഭക്തനാണെന്ന് തെളിയിക്കാൻ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് വിഷം നൽകണമെന്ന് ഗ ണപത് വാസവ പറഞ്ഞു.
‘‘രാഹുൽ ഗാന്ധി ശിവഭഗവാൻെറ അവതാരമാണെന്നാണ് കോൺഗ്രസുകാർ അവകാശപ്പെടുന്നത്. പരമശിവൻ ജനങ്ങളെ രക്ഷിക്കാനായി വിഷം കഴിച്ചതുപോലെ രാഹുൽഗാന്ധിയെക്കൊണ്ട് കോൺഗ്രസ് പ്രവർത്തകർ 500ഗ്രാം വിഷം കഴിപ്പിക്കണം. ശിവഭഗവാനെ പോലെ അദ്ദേഹം വിഷം കഴിച്ചിട്ടും ജീവിച്ചിരിക്കുകയാണെങ്കിൽ രാഹുൽഗാന്ധി പരമശിവൻെറ അവതാരമാണെന്ന് ഞങ്ങൾ വിശ്വസിക്കാം’’ -വാസവ പറഞ്ഞു.
ബി.ജെ.പി നേതാവ് കമാൽ പട്ടേൽ നേരത്തെ സമാനമായ പരാമർശം നടത്തിയിരുന്നു. രാഹുൽ ഉറച്ച ശിവഭക്തനാണെങ്കിൽ അദ്ദേഹം വിഷം പാനം ചെയ്യണമെന്നായിരുന്നു കമാൽ പട്ടേൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.