പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 34 തവണ കത്തിക്ക് കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ഗുജറാത്ത് രാജ്കോട്ട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ആർ.ആർ ചൗധരിയാണ് വധശിക്ഷ വിധിച്ചത്. ജയേഷ് സർവയ്യ എന്ന 26കാരനാണ് പ്രതി. ജയേഷ് പ്ലസ് വണിന് പഠിക്കുന്ന പെൺകുട്ടിയോട് പ്രണയാഭ്യത്ഥന നടത്തി. പെൺകുട്ടി ഇത് നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. 2021 മാർച്ചിലാണ് കൊലപാതകം. പെൺകുട്ടിയെ ജയേഷിൽനിന്ന് രക്ഷപെടുത്താൻ ശ്രമിച്ച സഹോദരനും കുത്തേറ്റു.
നിർഭയ കൊലപാതകത്തിന് സമാനമായ അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമാണെന്ന് കോടതി വിലയിരുത്തി. പോക്സോ കേസ് അടക്കം പ്രതിക്കെതിരെ ചുമത്തിയിരുന്നു. ജത്പൂർ ജതൽസാർ ഗ്രാമത്തിലാണ് പെൺകുട്ടിയുടെയും പ്രതിയുടെയും വീട്. 2021 മാർച്ച് 16ന് ജയേഷ് വിവാഹാഭ്യർത്ഥനയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടി ഇത് നിരസിച്ചു. തുടർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.