ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; തുടക്കത്തിലേ ആധിപത്യം നിലനിർത്തി ബി.ജെ.പി

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ വരുമ്പോൾ ഭരണകക്ഷിയായ ബി.ജെ.പിക്ക് വ്യക്തമായ മുൻതൂക്കം. 81 മുനിസിപ്പാലിറ്റികളിൽ 54 എണ്ണത്തിലും ബി.ജെ.പിയാണ് മുന്നിലുള്ളത്. 31 ജില്ല പഞ്ചായത്തുകളിൽ വോട്ടെണ്ണിത്തുടങ്ങിയതിൽ 15 ഇടത്ത് ബി.ജെ.പിയാണ് മുന്നിൽ. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

54 മുനിസിപ്പാലിറ്റികളിൽ ബി.ജെ.പി മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് രണ്ടിടത്തും ആം ആദ്മി പാർട്ടി ഒരിടത്തുമാണ് മുന്നിലുള്ളത്.

231 താലൂക്ക് പഞ്ചായത്തുകളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ 51 ഇടത്താണ് ബി.ജെ.പി മുന്നിലുള്ളത്. കോൺഗ്രസ് ഏഴിടത്താണ് മുന്നിൽ. തദ്ദേശ സ്ഥാപനങ്ങളിലെ 8235 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തെ ആറ് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര, ഭവ്നഗർ, ജാംനഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 576ൽ 483 സീറ്റും ബി.ജെ.പി നേടിയിരുന്നു. 27 സീറ്റ് ആം ആദ്മി പാർട്ടി നേടി. കോൺഗ്രസിന് കഴിഞ്ഞ തവണ നേടിയതിന്‍റെ പകുതി സീറ്റുകൾ പോലും നേടാനായില്ല.

Tags:    
News Summary - gujarat local body election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.