Posted On
date_range Updated On
date_range ഡ്രാഗണല്ല, ഇനി 'കമലം'; പേരുമാറ്റി ഗുജറാത്ത് സർക്കാർ
അഹ്മദാബാദ്: ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേരുമാറ്റി ഗുജറാത്ത് സർക്കാർ. 'കമലം' എന്നാണ് പുതിയ പേര്. ഡ്രാഗൺ എന്ന പേര് ഒരു ഫലത്തിന് ചേരില്ലെന്നും അതിനാലാണ് പേരുമാറ്റമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
ഡ്രാഗൺ ഫ്രൂട്ടിന്‍റെ രൂപം താമരപ്പൂവിനെപ്പോലെയാണ്. അതിനാലാണ് താമര അർഥം വരുന്ന കമലം എന്ന് പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ചു വർഷങ്ങളായി ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ട് വലിയ തോതിൽ കൃഷിചെയ്തുവരുന്നുണ്ട്. ഗുജറാത്തിലെ കച്ച്, നവസരി പ്രദേശങ്ങളിലാണ് കൃഷി വ്യാപകം.
കൂടാതെ ഗുജറാത്തിലെ ബി.ജെ.പി ഓഫിസിന്‍റെ പേരും കമലം എന്നാണ്. സംസ്ഥാന സർക്കാർ പേരിന് പേറ്റന്‍റ് ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. പേരുമാറ്റത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.