ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: അ​ഹ്​​മ​ദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന ആരോപണം പൂർണമായും തള്ളി പാകിസ്താന്‍റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്നും നിരുത്തരവാദപരമെന്നും ആരോപിച്ചാണ് പാകിസ്താൻ മോദിയുടെ ആരോപണം തള്ളിക്കളഞ്ഞത്.  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഡാലോചനകൾ കൊണ്ടല്ല തന്‍റെ മാത്രം ശക്തിയിൽ തെരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. പാകിസ്താന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെയാണ് മോദിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. 

അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ന്ന​തി​നെ പാ​കി​സ്​​താ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​ൻ പി​ന്തു​ണ​െ​ച്ച​ന്നായിരുന്നു​ ബി.​ജെ.​പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചത്. പാ​കി​സ്​​താ​നോ​ട്​ അ​തി​രി​ടു​ന്ന ബ​ന​സ്​​ക​ന്ത ജി​ല്ല​യി​െ​ല പാ​ല​ൻ​പു​രി​ൽ ന​ട​ത്തി​യ ആ​രോ​പ​ണം സാ​ന​ന്ദി​ലും അദ്ദേഹം​ ആവ​ർ​ത്തി​ച്ച​ു. 

അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന്​ പാ​കി​സ്​​താ​ൻ ക​ര​സേ​ന മു​ൻ മേ​ധാ​വി അ​ർ​ശ​ദ്​ റ​ഫീ​ഖ്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്നാ​ണ്​ മോ​ദി​യു​ടെ ആ​രോ​പ​ണം. ഇ​ത്​ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​വും സ്വാ​ഭി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. ത​​​െൻറ ആ​രോ​പ​ണ​ത്തി​ന്​ ബ​ലം ന​ൽ​കാ​നെ​ന്ന വി​ധം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണ​ബ്​​ ഗോ​സ്വാ​മി റി​പ്പ​ബ്ലി​ക്​ ടി.​വി​യി​ൽ ന​ൽ​കി​യ വാ​ർ​ത്ത മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ളെ​ന്ന്​ പ​റ​ഞ്ഞ്​ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ധ​രി​ച്ചു. പാ​കി​സ്​​താ​ൻ എ​ന്തു​കൊ​ണ്ടാ​ണ്​ അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മോ​ദി ചോ​ദി​ച്ചു. 

അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​നെ ​മ​ു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ എ​ല്ലാ മു​സ്​​ലിം​ക​ളും കോ​ൺ​ഗ്ര​സി​ന്​ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന്​ രാ​ഹു​ലി​​​െൻറ​യും അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​​​െൻറ​യും ചി​ത്രം വെ​ച്ച്​ ​േപാ​സ്​​റ്റ​റു​ക​ളി​റ​ക്കി​യ​ത്​ ബി.​ജെ.​പി ഉ​ന്ന​ത​നേ​തൃ​ത്വ​ത്തി​​​െൻറ അ​റി​വോ​ടെ​യാ​ണെ​ന്ന കോ​ൺ​ഗ്ര​സ്​ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം. ഗു​ജ​റാ​ത്തി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നാ​ണ്​ പോ​സ്​​റ്റ​റു​ക​ൾ ഇ​റ​ക്കി​യ​തെ​ന്നും കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ചി​രു​ന്നു. 

 

Tags:    
News Summary - Gujarat elections: Pakistan tells India don’t drag us into your electoral debate, win on own strength^

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.