ഹർദിക്കിന് കോൺഗ്രസ്  കോലു മിഠായി കൊടുത്തെന്ന് നിതിൻ പട്ടേൽ

അഹമ്മദാബാദ്: കോൺഗ്രസ് ഹർദിക്കിന് കൊടുത്തത് കോലു മിഠായിയാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. പാട്ടിദാർ വിഭാഗത്തിനെ ഒബിസിയിൽ പെടുത്തണമെന്ന ആവശ്യം പോലും പരിഗണിക്കാത്തവരാണ് കോൺഗ്രസ്. കോൺഗ്രസിന്‍റെ സംവരണം അസംബന്ധമാണ്. ഒരൂകൂട്ടം വിഡ്ഢികൾ മറ്റൊരു കൂട്ടം വിഡ്ഢികൾക്ക് പേപ്പർ നൽകിയിരിക്കുക‍യാണെന്നും പട്ടേൽ പരിഹസിച്ചു. കോൺഗ്രസ്  ഗുജറാത്തിൽ പട്ടേൽ വിഭാഗത്തിന് സംവരണം നൽകുമെന്ന ഹർദിക് പട്ടേലിന്‍റെ  പ്രസ്താവന‍യോട് പ്രതികരിക്കുകയായിരുന്നു നിതിൻ പട്ടേൽ.

ജാതി വ്യവസ്ഥ സമൂഹത്തിൽ പടർത്തുകയാണ് ഇത് മൂലം ചെയ്യുന്നത്. ഒരു സമൂഹത്തിന്‍റെ തന്നെ മാന്യതയെ തന്നെ കളഞ്ഞ് കുളിക്കുകയാണ് ഹർദിക് . സർദാർ പട്ടേലിനെ പറ്റിയോ ഭഗത് സിങിനെ പറ്റിയോ പറയാന്‍ ഹർദികിന് ഒരു അവകാശവുമില്ലെന്നും നിതിൻ പട്ടേൽ വ്യക്തമാക്കി.

അതേസമയം പാട്ടിദാർ വിഭാഗത്തെ ഒന്നടങ്കം വിഡ്ഢികളെന്ന് മുദ്ര കുത്തുകയാണ് ഉപ മുഖ്യമന്ത്രി ചെയ്തതെന്ന്  ഹർദിക് പട്ടേൽ ട്വിറ്ററിൽ മറുപടി നൽകി.
 

Tags:    
News Summary - Gujarat Deputy Chief Minister Nitin Patel Calls Hardik 'Foolish' For Accepting Congress' Quota Proposal- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.