മോർബി: ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിയിലെ തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 135 ആയതായി മന്ത്രി രാജേന്ദ്ര ത്രിവേദി. അപകടത്തിൽപെട്ട 170 പേരെ രക്ഷപ്പെടുത്തിയതായും നദിയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ വീതം കൈമാറിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും ത്രിവേദി പറഞ്ഞു. 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
പൊലീസ് റിപ്പോർട്ട് പ്രകാരം, ഇനി അപകത്തിൽപെട്ട ആരെയും കണ്ടെത്താനില്ലെന്നും എങ്കിലും സൈന്യത്തിന്‍റെയും ദുരന്ത നിവാരണ സേനയുടെയും സഹായത്തോടെ തിരച്ചിൽ തുടരുകയാണെന്ന് രാജ്കോട്ട് ഐ.ജി അശോക് കുമാർ യാദവ് അറിയിച്ചു. നിർമാണക്കമ്പനി പ്രതിനിധികൾ അടക്കം ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.