Posted On
date_range Updated On
date_range ഗുജറാത്തിൽ കാർ കുഴിയിൽ വീണ് ഏഴുകുട്ടികൾ മരിച്ചു
പാഞ്ച്മഹൽ: ഗുജറാത്തിലെ പാഞ്ച്മഹലിൽ കാർ റോഡരികിലെ കുഴയിലേക്ക് വീണ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. ജംബുഘോഡയിലെ ഹലോൽ- ബോഡേലി റോഡിലാണ് അപകടമുണ്ടായത്.
അപകടമുണ്ടായപ്പോൾ ഒടിക്കൂടിയ നാട്ടുകൾ കാറിലുണ്ടായിരുന്ന പത്തുപേരിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാൽ കുട്ടികളെ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുവീട് സന്ദർശിച്ച് തിരികെ വരികയായിരുന്നു കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.