കോവിഡ്​ 19 വൈറസ്​ എങ്ങനെ പടരുന്നു; എട്ട്​ ചിത്രങ്ങളിലൂടെ അറിയാം

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയിൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​ ലോകം. വൈറസ്​ തടയുന്നത്​ എങ്ങനെയെന്ന് അറിയാതെ ​ ഭീതിതമായ അവസ്ഥയിലൂ​ടെയാണ്​ ലോകരാജ്യങ്ങൾ മുന്നോട്ട്​ പോകുന്നത്​. 3,000​േത്താളം പേർ വൈറസ്​ ബാധയേറ്റ്​ മരിച് ചു. ഇന്ത്യയിൽ ഇതുവരെ 29 കോറോണ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

വൈറസ്​ ബാധയേറ്റവരെ കണ്ടെത്ത ി ജനങ്ങളിൽ നിന്ന്​ മാറ്റി നിർത്താനും പകരുന്നത്​ തടയാനും ലോകരാജ്യങ്ങൾ അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്ക ുകയാണ്​. എന്നാൽ വൈറസ്​ ബാധയിൽ നിന്ന്​ നമ്മൾ സ്വയം രക്ഷനേടേണ്ടതും പ്രധാനമാണ്​. സിംഗപ്പൂരുകാരിയായ വേയ്​ മാൻ കൗ എന്ന കലാകാരൻ കൊറോണ വൈറസ്​ എങ്ങനെ പടരുന്നു എന്നത്​ മനോഹരവും വിജ്ഞാനപ്രദവുമായ രീതിയിൽ വരച്ച്​ ഇൻസ്റ്റഗ്രാമ ിൽ പങ്കുവെച്ചിരിക്കുകയാണ്​.

കൊറോണ വൈറസ്​ ബാധയുള്ളയാൾ തുമ്മുകയോ ചുമക്കുകയോ ചെയ്​താൽ അവർക്ക്​ സമീപമുള്ളയാൾക്ക്​ രോഗം പടർന്നേക്കാം. കണ്ണ്​, മൂക്ക്​, വായ എന്നിവയിലൂടെ രോഗം പരത്തുന്ന വൈറസ്​ അകത്തേക്ക്​ പ്രവേശിച്ചേക്കാം
ഒരാൾ അനിയന്ത്രിതമായി തുമ്മുകയോ, ചുമക്കുകയോ ചെയ്യുന്നത്​ കണ്ടാൽ രണ്ട്​ മീറ്ററോ അതിലധികമോ ദൂരത്തിലേക്ക്​ മാറി നിൽക്കുകയാണ്​ വൈറസ്​ പടരുന്നതിൽ നിന്ന്​ രക്ഷനേടാനുള്ള പ്രഥമ പോംവഴി
തുമ്മുന്നവർക്ക്​ തൂവാലയോ മാസ്​കോ നൽകി മറ്റുള്ളവരിലേക്ക് രോഗാണു​ പടരുന്നതിൽ നിന്ന്​ രക്ഷനൽകാം. അവരെ ബോധവൽക്കരിക്കലുമാവാം

നിങ്ങൾ കൊറോണ വൈറസ്​ ബാധ നിലനിൽക്കുന്ന രാജ്യത്ത്​ വസിക്കുന്നയാളാണെങ്കിൽ പരമാവധി ആൾകൂട്ടങ്ങളിലേക്ക്​ പോകേണ്ടുന്ന സാഹചര്യമൊഴിവാക്കാം. ആർക്കൊക്കെയാണ്​ രോഗമുള്ളതെന്ന്​ ആർക്കുമറിയില്ല. കാരണം രോഗലക്ഷണങ്ങളൊന്നും വൈറസ്​ ബാധയുള്ളയാളിൽ കാണാൻ കഴിഞ്ഞേക്കില്ല
രോഗ ബാധയുള്ളവരിൽ നിന്ന്​ അല്ലാത്തവരിലേക്ക്​ വൈറസ്​ പടരുന്നതെങ്ങനെയെന്ന്​ നോക്കാം

1- രോഗിയുടെ കൈകളി​ലൂടെ
2- ഡോർ ലോക്ക്​, ലിഫ്​റ്റ്​ ബട്ടൺ
3- ട്രൈയിനിലും ബസുകളിലുമുള്ള സ്​ട്രാപ്​സ്, ​
4- പെൻ, മൗസ്​, സ്​മാർട്ട്​ഫോൺ, ലാപ്​ടോപ്​, ചോപ്​ സ്റ്റിക്​സ്​, ടിഷ്യൂ, കപ്​,
എന്തിന്​ രോഗം പടരുന്നത്​ തടയാൻ ഉപയോഗിക്കുന്ന മാസ്​കിന്​ മറുവശത്ത്​ വരെ രോഗാണു പറ്റിപ്പിടിച്ചിരുന്നേക്കാം.

മുകളിൽ പറഞ്ഞ വസ്​തുക്കളിലേതെങ്കിലുമൊന്ന്​ തൊട്ടവർ ആ കൈ ഉപയോഗിച്ച്​ കണ്ണ്​ തിരുമ്മുകയോ മറ്റുള്ളവരെ തൊടുകയോ ചെയ്യു​േമ്പാൾ രോഗാണു പടരും.
വൈറസിന്​​ 24 മണിക്കൂറുകളോളം ഒരു വസ്​തുവിൽ നശിക്കാതെ നിലനിൽക്കാൻ സാധിക്കും. അവയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പുറത്തുപോയി വരു​േമ്പാൾ കൈകൾ സോപ്പിട്ട്​ കഴുകുക എന്നുള്ളത്​ മാത്രമാണ്​.

Tags:    
News Summary - a guide on how coronavirus spreads-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.