Posted On
date_range Updated On
date_range യു.പിയിൽ വിവാഹചടങ്ങിൽ വരന്റെ വീട്ടുകാർ വിതറിയത് 20 ലക്ഷം രൂപ; വിഡിയോ വൈറൽ
ന്യൂഡൽഹി: യു.പിയിൽ വരന്റെ വീട്ടുകാർ വിവാഹചടങ്ങിനിടെ വിതറിയത് 20 ലക്ഷം രൂപ. വീടിന്റെ മുകളിലും മതിലും ജെ.സി.ബിയിലും കയറി നിന്നാണ് ഇത്രത്തോളം പണം വിതറിയത്. 100,200,500 രൂപയുടെ നോട്ടുകളാണ് വിതറിയത്. ഇതിന്റെ വൈറൽ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അഫ്സൽ-അർമാൻ ദമ്പതികളുടെ വിവാഹചടങ്ങിനിടെയാണ് വൻതോതിൽ പണം വിതറിയത്. വിഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. ചില ആളുകൾ ആവശ്യക്കാർക്ക് ഇത്തരത്തിൽ പണം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റ് ചിലർ ഉടൻ ആദായനികുതി ഉദ്യോഗസ്ഥരെ വിളിക്കണമെന്നാണ് പറഞ്ഞത്.
പാവപ്പെട്ടവർക്കിടയിലാണ് പണം വിതരണം ചെയ്തതെന്നായിരുന്നു മറ്റൊരു യൂസറിന്റെ പ്രതികരണം. പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നു ഈ പണം ചെലവഴിക്കേണ്ടതെന്നായിരുന്നു മറ്റൊരു യൂസറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.