ജി.എസ്.ടി വെട്ടിപ്പ് 27,426 കോടി രൂപ; തിരിച്ചെടുത്തത് 922 കോടി മാത്രം

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്നതിന് ശേഷം ആറു വർഷത്തിനുള്ളിൽ 5,070 കേസുകളിലായി 27,426 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തി. എന്നാൽ, 922 കോടി രൂപയുടെ തിരിച്ചടവ് മാത്രമാണ് ഉണ്ടായത്. 2017 ജൂലൈ ഒന്നുമുതൽ 2023 ജൂൺ 30 വരെയുള്ള കണക്കാണിത്.

മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് വെട്ടിപ്പ് കേസുകളിൽ കൂടുതലായുള്ളത്. മഹാരാഷ്ട്രയിൽ 3,889 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് കണ്ടെത്തിയപ്പോൾ 171 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാനായത്.

ഡൽഹിയിൽ 4,326 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയപ്പോൾ, 159 കോടി രൂപയാണ് പിരിച്ചെടുത്തത്. തമിഴ്നാട്ടിൽ കണ്ടെത്തിയ 1,877 കോടി രൂപയുടെ വെട്ടിപ്പിൽ 44 കോടി രൂപ മാത്രമാണ് തിരിച്ചുപിടിച്ചത്.

അതേസമയം, 2023 മെയ് 16 നും-ജൂലൈ ഒൻപതിനും ഇടയിൽ 9,369 വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 10,902 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പും കണ്ടെത്തി. എന്നാൽ, ഇവരിൽ നിന്ന് വീണ്ടെടുക്കാനായത് 45 കോടി രൂപ മാത്രമാണ്.

Tags:    
News Summary - GST detects Rs 27,426 crore tax evasion; only Rs 922 crore recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.