ജി.എസ്​.ടി ബിൽ ലോക്​സഭയിൽ

ന്യൂഡൽഹി: ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി) ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. നാല് ജി.എസ്.ടി ബില്ലുകളാണ് സഭയുടെ പരിഗണനക്കായി ധനമന്ത്രി അരുൺജെയ്റ്റ്ലി സമർപ്പിച്ചിരിക്കുന്നത്.

ഏകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. സേവന നികുതികൾ, വാറ്റ്, എക്സൈസ് നികുതി എന്നിവ ജി.എസ്.ടി വന്നാൽ ഉണ്ടാകില്ലെന്ന്ബില്ലിനെ കുറിച്ച് അരുൺ ജെയ്റ്റ്ലി വിവരിച്ചു. ജി.എസ്.ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ജി.എസ്.ടി കൗൺസിൽ രൂപീകരിക്കും. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യ പ്രാധാന്യം ജി.എസ്.ടി കൗൺസിലിൽ ഉണ്ടാകും. സംസ്ഥാനങ്ങളിലെ നികുതി കൈകാര്യം ചെയ്യുന്നതിനായി സ്റ്റേറ്റ് ജി.എസ്.ടിയും പ്രവർത്തിക്കും.

ബില്ല് നികുതി വ്യത്യാസങ്ങൾക്ക് അറുതി വരുത്തുമെന്നും രാജ്യത്താകമാനം ചരക്കുഗതാഗതം സുഗമമാക്കുമെന്നും ജെയ്റ്റ്ലി അറിയിച്ചു. എല്ലാ ലോക് സഭാംഗങ്ങളും ചർച്ചയിൽ പെങ്കടുക്കാനായി ഹാജരായിട്ടുണ്ട്. ഉച്ചക്ക് 12ന് ആരംഭിച്ച ചർച്ച ഉച്ചയൂണിനു പിരിയാതെ വൈകീട്ട് വരെ തുടരും.

Tags:    
News Summary - GST bill at loksabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.