കടപ്പാട്: indiatoday
Posted On
date_range Updated On
date_range ബാരാമുള്ളയിൽ ഗ്രനേഡ് ആക്രമണം; സി.ആർ.പി.എഫുകാർക്കും സിവിലിയൻമാർക്കും പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാലമുല്ല ജില്ലയിലെ പൽഹലാൻ ചീക്കിൽ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫുകാർക്കും നാല് സിവിലിയൻമാർക്കും പരിക്കേറ്റു.
സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയും രണ്ട് ഉദ്യോഗസ്ഥർക്കും നാല് സിവിലിയൻമാർക്കും പരിക്കേറ്റതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അക്രമികളെ പിടികൂടാനായി പ്രദേശം സുരക്ഷസേന വളഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.