പത്താൻകോട്ടിൽ സൈനിക കേന്ദ്രത്തിന്​ മുന്നിൽ ഗ്രനേഡാക്രമണം

പത്താൻകോട്ട്​: പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക കേന്ദ്രത്തിന്​ മുന്നിൽ ഗ്രനേഡാക്രമണം. ദീരുപുളിലെ ആർമിയുടെ ത്രിവേണി ഗേറ്റിന്​ മുന്നിലാണ്​ ഗ്രനേഡാക്രമണമുണ്ടായതെന്ന്​ പ്രതിരോധസേന വൃത്തങ്ങൾ അറിയിച്ചു.

അജ്ഞാതരെത്തി സൈനിക കേന്ദ്രത്തി​ന്​ നേരെ ഗ്രനേഡെറിയുകയായിരുന്നു. ഒരു കല്യാണ പാർട്ടി കടന്നു പോകു​േമ്പാഴായിരുന്നു ആക്രമണമുണ്ടായതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ പൊലീസ്​ സ്ഥലത്തെത്തി.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ വരികയാണെന്നും ചെക്​പോസ്റ്റുകളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഗ്രനേഡിന്‍റെ ചില ഭാഗങ്ങൾ സംഭവസ്ഥലത്ത്​ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​​. കേസിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Grenade attack in front of military base at Pathankot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.