ഭിന്നത മുതലെടുക്കാൻ നീക്കംമണ്ഡല പുനർനിർണയ ബിൽ വീണ്ടും പാർലമെന്റിലേക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡ്യാ സ​ഖ്യ​ത്തി​ലെ ഭി​ന്ന​ത​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ പി​ള​ർ​പ്പും മു​ന്നി​ൽക്ക​ണ്ട് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വും വ​നി​താ സം​വ​ര​ണ​വും ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ മാ​റ്റ​ങ്ങ​ളോ​ടെ വീ​ണ്ടും പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ നീക്കം.

മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​പ്രി​ലി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ല്ലാ​ണ് ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷം വ​ർ​ഷ​കാ​ല പാ​ർ​ല​​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ ഭേ​ദ​ഗ​തി​ക​ളോ​ടെ കൊ​ണ്ടു​വ​രു​ന്ന​ത്. ലോ​ക്സ​ഭ​യി​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ 360 എം.​പി​മാ​രു​ടെ പി​ന്തു​ണ വേണം.

എ​ൻ.​ഡി.​എ 293 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​​​ന്റെ വി​മ​ത എം.​പി​മാ​ർ കൂ​ടെ ചേ​രു​മ്പോ​ൾ 313 ആകും. ഇ​തോ​ടൊ​​​പ്പം ഇ​ൻ​ഡ്യാ മു​ന്ന​ണി​യു​മാ​യി അ​ക​ന്ന ഡി.​​എം.​കെ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യും സ്വ​ത​ന്ത്ര​രേ​യു​മ​ട​ക്കം കൂ​ട്ടി​ ബി​ൽ പാ​സാ​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സീ​റ്റു​ക​ൾ വ​ലി​യ തോ​തി​ൽ കു​റ​യാ​ൻ ഇ​ട​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ഡി.​എം.​കെ ഉ​ന്ന​യി​ച്ച പ്ര​ധാ​ന എ​തി​ർ​പ്പ്.

പു​തു​താ​യി നി​ർ​ദേ​ശി​ച്ച​ മാ​റ്റ​മ​നു​സ​രി​ച്ച്, ലോ​ക്സ​ഭ​യി​ലെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി ഉ​യ​ർ​ത്തു​മ്പോ​ഴും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും സീ​റ്റ് അ​നു​പാ​തം നി​ല​വി​ലു​ള്ള​തി​ന് തു​ല്യ​മാ​യി​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്ന​തോ​ടെ ഡി.​എം​.​കെ എ​തി​ർ​പ്പ് മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷ.

വി​ഷ​യ​ത്തി​ൽ ഡി.​എം.​കെ​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ലോ​ക്സ​ഭ​യു​ടെ പ​ര​മാ​വ​ധി സീ​റ്റു​ക​ളു​ടെ എ​ണ്ണം 550ൽ ​നി​ന്ന് 850 ആ​യി ഉ​യ​ർ​ത്തു​മ്പോ​ഴും, സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സീ​റ്റു​ക​ൾ വി​ഭ​ജി​ക്കു​ന്ന​ത് 1971ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​ത്ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ പാ​സാ​ക്കി​യ ശേ​ഷം രൂ​പ​വ​ത്ക​രി​ക്കു​ന്ന ഡി​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​നാ​യി​രി​ക്കും പു​തി​യ ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ നി​ശ്ച​യി​ക്കു​ക. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​ണ​യ​ത്തി​ന് നി​ല​വി​ലു​ള്ള 2001ലെ ​സെ​ൻ​സ​സി​നു​പ​ക​രം 2011ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യേ​ക്കും.

148 എം.​പി​മാ​രു​ടെ പി​ന്തു​ണ​യാ​ണ് രാ​ജ്യ​സ​ഭ​യി​ൽ എ​ൻ.​ഡി.​എ​ക്കു​ള്ള​ത്. മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ന് 164 പേ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ടി.​എം.​സി​ക്കും ഡി.​എം.​കെ​ക്കു​മാ​യി രാ​ജ്യ​സ​ഭ​യി​ൽ 20 പേ​രാ​ണു​ള്ള​ത്. 

Tags:    
News Summary - Govt to Reintroduce Delimitation Bill, Eyes TMC-DMK Support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.