വിനോദസഞ്ചാരത്തിനും മറ്റുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും സുരക്ഷിതമായും പെട്ടെന്ന് പണം അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന യു.പി.ഐ സേവനം കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പരമ്പരാഗത അന്താരാഷ്ട്ര പണമിടപാട് രീതികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ഇടപാടുകൾ നടത്താൻ ഇത് സഹായിക്കും.
ആഗോളതലത്തിൽ യു.പി.ഐയുടെ സ്വീകാര്യത വർധിക്കുന്നതോടെ, അന്താരാഷ്ട്ര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളെ മാത്രം ആശ്രയിക്കാതെ, നമ്മൾ സാധാരണ ഉപയോഗിക്കുന്ന യു.പി.ഐ ആപ്പുകൾ വഴി നേരിട്ട് പണമടയ്ക്കാൻ ഇന്ത്യൻ സഞ്ചാരികൾക്ക് സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.
എന്താണ് വിദേശ രാജ്യങ്ങളിലെ യുപിഐ സംവിധാനം?
2007-ലെ 'പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്' പ്രകാരം പ്രവർത്തിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (NPCI) യു.പി.ഐ വികസിപ്പിച്ചെടുത്തത്. യു.പി.ഐ, റൂപേ (RuPay) തുടങ്ങിയ ഇന്ത്യയിലെ പേമെന്റ് സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി 2020 ഏപ്രിലിൽ 'എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ്' (NIPL) രൂപീകരിച്ചു.
വിദേശ രാജ്യങ്ങളിലെ പ്രാദേശിക പേമെന്റ് സംവിധാനങ്ങളുമായി യു.പി.ഐ ബന്ധിപ്പിച്ച്, ആളുകൾ തമ്മിലുള്ള ഇടപാടുകളും (P2P) വ്യാപാരികൾക്കുള്ള പേമെന്റുകളും (P2M) സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വിദേശത്ത് യു.പി.ഐ ഉപയോഗിക്കുന്നതിന്റെ പ്രധാന നേട്ടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.