ന്യൂഡൽഹി: രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കോവിഡ് രോഗബാധ കുറയുന്നതിെൻറ ലക്ഷണങ്ങൾ രാജ്യത്തെ പ്രകടമാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, ഇപ്പോൾ അത്തരമൊരു നിഗമനത്തിലേക്ക് എത്തറായിട്ടില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
രോഗികളുടെ എണ്ണവും മരണവും പരിശോധിക്കുേമ്പാൾ രാജ്യത്ത് കോവിഡ് രോഗബാധ കുറയുന്നതിെൻറ ചെറിയ ലക്ഷണങ്ങൾ പ്രകടമാണെന്ന് ആരോഗ്യമന്ത്രാലയം ജോയിൻ സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. മെയ് ഒന്നിന് രാജ്യത്ത് നാല് ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് രണ്ടിന് അത് 3.92 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ ദിവസം 3.67 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിെൻറ പ്രതിദിന വർധനയിൽ കുറവുണ്ടാവുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പ്രാഥമിക സൂചനകൾ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, പഞ്ചാബ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുവെന്ന വിലയിരുത്തൽ സർക്കാർ നടത്തിയത്. എന്നാൽ, കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. അതേസമയം 72 മണിക്കൂറിെൻറ കണക്കുകൾ നോക്കി രോഗബാധ കുറയുന്നുവെന്ന് പറയാനാവില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. രോഗബാധ കുറഞ്ഞുവെന്ന നിഗമനത്തിലെത്താൻ കുറിച്ച് കൂടി കാത്തിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.