ഒ. പനീർസെൽവം

"സർക്കാർ അവരുടെ കടമ നിർവഹിക്കുന്നു"; എ.ഐ.എ.ഡി.എം.കെ നേതാക്കൾക്കെതിരായ റെയ്ഡിൽ പനീർസെൽവം

ചെന്നൈ: ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) നേതാക്കൾക്കെതിരെ നടക്കുന്ന റെയ്ഡുകളിൽ മൗനം വെടിഞ്ഞ് മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം. സർക്കാർ അവരുടെ കടമ നിർവഹികകുകയാണെന്നും ആരോപണവിധേയർ അവരുടെ നിരപരാധിത്വം തെളിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ നേതാക്കളായ മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെയും എസ്.പി വേലുമണിയുടെയും വീടുകളിൽ അടുത്തിടെ വിജിലൻസും അഴിമതിവിരുദ്ധ സ്ക്വാഡും പരിശോധന നടത്തിയിരുന്നു.

എ.ഐ.എ.ഡിഎം.കെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമിയുമായുള്ള അധികാരത്തർക്കത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "എ.ഐ.എ.ഡിഎം.കെ കേഡറുകൾക്ക് വേണ്ടി ഉണ്ടാക്കിയ പാർട്ടിയാണ്. പാർട്ടിയുടെ അമരത്ത് ആര് ഇരിക്കണമെന്ന് തീരുമാനിക്കുന്നതും അതേ കേഡർമാർ തന്നെയാണ്. അതിന് വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്"- പനീർസെൽവം പറഞ്ഞു.

അമ്മ എനിക്ക് രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനം നൽകി. ഞാൻ അമ്മയുടെ വിശ്വസ്തനായ പാർട്ടി പ്രവർത്തകനായിരുന്നു. എം.ജി.ആറും അമ്മയും ഈ പാർട്ടി ഉണ്ടാക്കിയതിന്റെ അടിസ്ഥാന മൂല്യം പാർട്ടിക്ക് നഷ്ടമാകില്ലെന്ന് ഉറപ്പാക്കേണ്ടത് എന്‍റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Govt is doing its duty, accused have to prove their innocence’: Paneerselvam on raids against AIADMK leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.