ചെ​േങ്കാട്ട സംഭവം മറയാക്കി സർക്കാറും ബി.ജെ.പിയും പ്രക്ഷോഭം അടിച്ചമർത്തുന്നു -പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിലെ കർഷകരുടെ ട്രാക്​ടർ റാലിക്കിടെ ചെ​ങ്കോട്ടയിലുണ്ടായ സംഭവങ്ങൾ ബി.ജെ.പിയും കേന്ദ്രസർക്കാറും കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താനുളള മാർഗമായി സ്വീകരിക്കു​കയാണെന്ന്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. കർഷക പ്രക്ഷോഭം നടക്കുന്ന ഉത്തർപ്രദേശ്​ -ഡൽഹി അതിർത്തിയായ ഗാസിപുരിൽ വ്യാഴാഴ്ച രാത്രി അരങ്ങേറിയ സംഭവ വികാസങ്ങൾ പങ്കുവെച്ചായിരുന്നു പ്രശാന്ത്​ ഭൂഷന്‍റെ ട്വീറ്റ്​.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗാസിപൂർ ഒഴിയണമെന്ന്​ യു.പി സർക്കാർ നോട്ടീസ്​ നൽകിയിരുന്നു. തുടർന്ന്​ ഡൽഹി, യു.പി പൊലീസ്​ സമരകേന്ദ്രം വളഞ്ഞതോടെ അതിർത്തികൾ സംഘർഷഭരിതമാകുകയായിരുന്നു. റിപബ്ലിക്​ ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ വൻ പൊലീസ്​ സന്നാഹത്തെയും കേന്ദ്രസേനയെയുമാണ്​ സമരകേന്ദ്രങ്ങളിൽ വിന്യസിച്ചത്​.

'കർഷകരുടെ സമര​േകന്ദ്രം ഒഴിപ്പിക്കുന്നതിനായി വലിയ സംഘം പൊലീസിനെയും കേന്ദ്രസേനയെയും യു.പി സർക്കാർ വിന്യസിച്ചതായിരുന്നു ഗാസിപൂർ അതിർത്തിയിലെ വ്യാഴാഴ്ച അർധരാത്രിയിലെ കാഴ്​ച. സമാധാനപരമായ പ്രതിഷേധം അവരുടെ അവകാശമാണ്​. റിപബ്ലിക്​ ദിനത്തിലെ അക്രമ സംഭവങ്ങൾ കർഷക സമരത്തെ അടിച്ചമർത്താനുള്ള മാർഗമായി സർക്കാറും ബി.ജെ.പിയും സ്വീകരിക്കുന്നു. പകുതിയോ​ളം ബുദ്ധിപരമാണ്​' -പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ​െചയ്​തു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കേന്ദ്ര സർക്കാറിന്‍റെയും യു.പി, ഹരിയാന സർക്കാറിന്‍റെയും നേതൃത്വത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. റിപബ്ലിക്​ ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ നേതാക്കളെ പിടികൂടി സമരക്കാരെ ഒഴിപ്പിക്കാനായിരുന്നു സർക്കാർ നീക്കം.


Tags:    
News Summary - Govt attempt to use the R-day Red fort incident to crush the movement is backfiring Prashant Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.