ശ്രീനഗറി​െൻറ മേയറെ പ്രവചിച്ച്​ ഗവർണർ; തെരഞ്ഞെടുപ്പ്​ പരിഹാസക്കൂത്തെന്ന്​ പ്രതിപക്ഷം

ശ്രീനഗർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ പൂർത്തിയാകും മുമ്പ്​ ശ്രീനഗർ മേയറെ പ്രഖ്യാപിച്ച​ ജമ്മു കശ്​മീർ ഗവർണർ സത്യപാൽ മാലിക്കി​​​െൻറ നടപടി​ വിവാദത്തിൽ. എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറു​െട പരാമർശം. വിദേശത്ത്​ പഠിച്ച യുവാവ്​ മാട്ടു ശ്രീനഗറി​​​െൻറ മേയറാകുമെന്നായിരുന്നു ഗവർണറുടെ പ്രവചനം. ഇതിനെതിരെ ശക്​തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്​. തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പരിഹാസക്കൂത്തുകളാണെന്ന്​ പ്രതിപക്ഷം ആ​േരാപിച്ചു.

ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. തെരഞ്ഞെടുപ്പ്​ പൂർത്തിയാകുന്നതിനു മുമ്പ്​ ഗവർണർ തന്നെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഗവർണർ വീട്ടിലിരുന്ന്​ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണ്​. ജനങ്ങൾ വോട്ടു ​െചയ്യേണ്ട ആവശ്യം പോലുമില്ല. ഇൗ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക്​ വിശ്വാസമില്ലെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്​തമാക്കി.

കശ്​മീരിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കള്ളക്കളികൾ നടക്കുന്നുവെന്ന പ്രമുഖ പാർട്ടികളു​െട ആരോപണത്തെ കുറിച്ച്​ ചോദിച്ചപ്പോഴാണ്​ പുതിയ മേയറെ കുറിച്ച്​ ഗവർണർ വാചാലനായത്​. നാഷണൽ കോൺഫറൻസും മെഹ്​ബൂബ മുഫ്​തിയു​െട പി.ഡി.പിയും തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിച്ചതിൽ പശ്​ചാത്തപിക്കും. തനിക്ക്​ കിട്ടിയ വിവരമനുസരിച്ച്​ ശ്രീനഗറിന്​ പുതിയ മേയർ ഉണ്ടാകും. വിദേശത്ത്​ പഠിച്ച ചെറുപ്പക്കാരൻ മാട്ടു. ഇൗ നേതാവ്​ വരുന്നത്​ ഇരു പാർട്ടികളെയും അസ്വസ്​ഥരാക്കും. അ​േദ്ദഹത്തി​​​െൻറ കാലഘട്ടം ഫാറൂഖ്​ അബ്​ദുല്ലയുടെതിനേക്കാൾ നന്നായിരിക്കും എന്നായിരുന്നു ഗവർണറുടെ പ്രവചനം.

Tags:    
News Summary - Governor Declare Srinagar Mayor Before Civic Poll Results - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.