മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ബി.ജെ.പി പിൻമാറി; ശിവസേനയെ ക്ഷണിച്ച് ഗവർണർ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽനിന്നും ബി.ജെ.പി പിൻമാറി. ബി.ജെ.പി നിയമസഭ കക്ഷി നേതാവ് ദേവേന്ദ് ര ഫഡ്നാവിസ് ഗവർണർ ഭ​ഗ​ത്​ സി​ങ്​​ കോ​ശി​യാ​രിയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലെന്ന് അറിയിച്ചു. ന് യൂനപക്ഷ സർക്കാർ ഉണ്ടാക്കേണ്ട എന്ന ബി.ജെ.പി കോർകമ്മിറ്റി യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് പിന്മാറ്റം. ഇതേതുടർ ന്ന്, സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ഗവർണർ ക്ഷണിച്ചു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂ പവത്കരണത്തിൽ നിന്ന് പിൻവാങ്ങിയതോടെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയോട് മന്ത്രിസഭ രൂപീകരണ സന്നദ്ധത ഗവർണ ർ ആരാഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് 7.30നകം ശിവസേന തീരുമാനമറിയിക്കണമെന്ന് ഗവർണറുടെ ഓഫിസ് നിർദേശിച്ചു.

സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ബി.​ജെ.​പി​യെ ഗ​വ​ർ​ണ​ർ ക്ഷ​ണി​ക്കുകയും തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​വ​രെ ക്ഷ​ണം സ്വീ​ക​രി​ക്കാ​ൻ സ​മ​യം നൽകുകയും ചെയ്തിരുന്നു. പിന്നാലെ ഗവർണറുടെ ക്ഷ​ണം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെടുക്കാൻ ബി.​ജെ.​പി കോർകമ്മിറ്റി യോ​ഗം വിളിക്കുകയും തീരുമാനമെടുക്കുകയുമായിരുന്നു. എൻ.സി.പിയോടൊപ്പം ശിവസേന സർക്കാർ ഉണ്ടാക്കട്ടെ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രതികരിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒരുമിച്ച് മ​ത്സ​രി​ച്ച ശിവസേനയുമായുള്ള സഖ്യം തകർന്നതോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിൽനിന്ന് പിന്മാറേണ്ടി വന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനു​ പിന്നാലെ, കാവൽ സർക്കാറിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചിരുന്നു.

288 അം​ഗ നി​യ​മ​സ​ഭ​യി​ൽ 145 പേ​രു​ടെ പി​ന്തു​ണ​യാ​ണ്​ ഭ​രി​ക്കാ​ൻ വേ​ണ്ട​ത്. 105 എം.​എ​ൽ.​എ​മാ​രാ​ണ്​ ബി.​ജെ.​പി​ക്കു​ള്ള​ത്. സ്വ​ത​ന്ത്ര​രും മ​റ്റ്​ ചെ​റു​ക​ക്ഷി​ക​ളും ഉ​ൾ​െ​പ്പ​ടെ 18 പേ​രു​ടെ പി​ന്തു​ണ​യു​ള്ള​താ​യി ബി.​ജെ.​പി അ​വ​കാ​ശ​പ്പെ​ടുന്നു. എ​ങ്കി​ലും 22 പേ​രു​ടെ കു​റ​വു​ണ്ട്. ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ച്ച ശി​വ​സേ​ന​ക്ക്​ ഒ​മ്പ​തു​ സ്വ​ത​ന്ത്ര​ർ അ​ട​ക്കം 65 പേ​രു​ണ്ട്. എൻ.സി.പിക്ക് 54 സീറ്റുണ്ട്. കോൺഗ്രസിന് 44 സീറ്റുമുണ്ട്.

​ബി.​ജെ.​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന്​ സേ​ന​യും കോ​ൺ​ഗ്ര​സും എം.​എ​ൽ.​എ​മാ​രെ റി​സോ​ർ​ട്ടു​ക​ളി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ല​ട​ക്കം തു​ല്യ​പ​ങ്കാ​ളി​ത്ത​മെ​ന്ന നി​ല​പാ​ട്​ തു​ട​രു​ന്ന സേ​ന ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യി ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​രുന്നു.

Tags:    
News Summary - Governor asks Shiv Sena to form govt after BJP refuses-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.