ഓൺലൈൻ റമ്മി നിരോധിക്കാനുള്ള നിയമം സർക്കാറുകൾക്ക്​ കൊണ്ടുവരാം -മദ്രാസ്​ ഹൈകോടതി

മധുര: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനുള്ള നിയമം പാസാക്കാമെന്ന്​ മദ്രാസ്​ ഹൈകോടതി. പണമുപയോഗിക്കുന്ന ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകൾ നിരോധനത്തിൻെറ പരിധിയിൽ കൊണ്ടു വരാമെന്നാണ്​ ഹൈകോടതി പരാമർശം. തെലങ്കാന സർക്കാർ 1974ലെ നിയമം പരിഷ്​കരിച്ച്​ ഓൺലൈൻ റമ്മി നിരോധിച്ചതും ഹൈകോടതി ചൂണ്ടിക്കാട്ടി.

തിരുനൽവേലി ജില്ലയിലെ കൂടംകുളം സ്വദേശി സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ്​ കോടതിയുടെ പരാമർശം. ഗ്രാമത്തിലെ സ്വകാര്യ വ്യക്​തിയുടെ സ്ഥലത്തിരുന്ന്​ ശീട്ടുകളിച്ചതിന്​ പൊലീസ്​ കുടംകുളം സ്വദേശിയായ സിലുവക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെയായിരുന്നു ഹരജി. ജനങ്ങൾക്ക്​ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കാതെ സ്വകാര്യ സ്ഥലത്തിരുന്നാണ്​ ശീട്ടുകളിച്ചതെന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ, 2003ലെ നിയമമനുസരിച്ച്​ ശീട്ട്​, ഓൺലൈൻ ലോട്ടറി ടിക്കറ്റ്​ പോലുള്ളവ ചൂതാട്ടത്തിൻെറ പരിധിയിൽ പെടുത്തി തമിഴ്​നാട്​ സർക്കാർ നിരോധിച്ചിട്ടുണ്ടെന്ന്​ കോടതി ഹരജിക്കാരനെ ഓർമിപ്പിച്ചു. ഇത്തരത്തിൽ ഓൺലൈനിലെ ശീട്ടുകളിയും നിരോധിക്കാനുള്ള നിയമം പാസാക്കാമെന്ന്​​ ഹൈകോടതി സർക്കാറിനെ അറിയിച്ചു. 

Tags:    
News Summary - Governments can pass laws banning online games involving money: Madras HC-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.