Posted On
date_range Updated On
date_range ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമാക്കി; ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി: മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ട്വിറ്ററിെൻറ ലോക്കേഷൻ സർവീസിൽ ലേയെ ചൈനയുടെ ഭാഗമെന്ന് രേഖപ്പെടുത്തിയതാണ് സർക്കാറിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ വികാരങ്ങളെ ട്വിറ്റർ പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഭൂപടത്തെ തെറ്റായി രേഖപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച് ഐ.ടി സെക്രട്ടറി ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസേക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ സെക്യൂരിറ്റി അനലിസ്റ്റ് നിതിൻ ഗോഖലെ ലേ എയർപോർട്ടിന് സമീപത്ത് നിന്നെടുത്ത വിഡിയോയാണ് വിവാദത്തിന് തുടക്കമിട്ടത്. അദ്ദേഹത്തിെൻറ വിഡിയോയിൽ ലേ ചൈനയിലെ സ്ഥലമെന്നാണ് ട്വിറ്റർ രേഖപ്പെടുത്തിയത്. ഒബ്സർവർ റിസേർച്ച് ഫൗണ്ടേഷൻ ചെയർമാൻ കഞ്ചൻ ഗുപ്ത ഇത് കണ്ടെത്തിയതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.