ഗൊരഖ്​പൂർ ദുരന്തം: മരിച്ച കുട്ടിയുടെ പിതാവ്​ മന്ത്രിമാർക്കെതിരെ പരാതി നൽകി

ഗൊരഖ്​പൂർ: ഉത്തർപ്രദേശ്​ ബി.ആർ.ഡി മെഡിക്കൽ കോളജിൽ നിന്ന്​ മരിച്ച കുട്ടിയുടെ പിതാവ്​ സംസ്​ഥാന ആരോഗ്യമന്ത്രി​െക്കതിരെ ​െപാലീസിൽ പരാതി നൽകി. ആരോഗ്യമന്ത്രി സിദ്ധാർഥ്​ നാഥ്​ സിങ്​, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്​ മന്ത്രി അ​ശ​ുതോഷ്​ ടൺഡൻ, ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ ​െസക്രട്ടറി പ്രശാന്ത്​ ത്രിവേദി എന്നിവർക്കെതിരെയാണ്​ പരാതി നൽകിയിരിക്കുന്നത്​. 

ബീഹാറിലെ ഗോപാൽ ഗഞ്ചിൽ നിന്നുള്ള രാജ്​ഭർ ആഗസ്​റ്റ്​​ 10നാണ്​ കുഞ്ഞിനെ ചികിത്​സക്കായി ബി.ആർ.ഡി മെഡിക്കൽ കോളജിൽ പ്ര​േവശിപ്പിക്കുന്നത്​. ഒാക്​സിജൻ ക്ഷാമമാണ്​ കുട്ടിയു​െട മരണത്തിലേക്ക്​ നയിച്ചതെന്നും ഇതിനുത്തരവാദികളായ മന്ത്രിമാർക്കും ഉനദ്യാഗസ്​ഥർക്കു​െമതി​െര നടപടി സ്വീകരിക്കണമെന്നുമാണ്​ പരാതിയിലെ ആവശ്യം. മരണശേഷം മൃതദേഹം പോസ്​റ്റ്​ മോർട്ടം നടത്തിയില്ലെന്നും  പരാതിയിൽ ആരോപിക്കുന്നു. ആഗസ്​റ്റ്​​ 14നാണ്​ പരാതി നൽകിയത്​. എന്നാൽ ഇതുവരെയും പരാതിയിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടില്ല. 

Tags:    
News Summary - Gorakhpur Tragedy: Complaint Files against Health Minister - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.