വ്യോമസേനയുടെ രഹസ്യവിവരങ്ങൾ കൈവശപ്പെടുത്തിയ മുൻ പാചകക്കാരൻ അറസ്​റ്റിൽ

ഖൊരക്​പൂർ: ഇന്ത്യൻ വ്യോമസേനയുടെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈവശപ്പെടുത്തിയ മുൻ പാചകക്കാരനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഉത്തർപ്രദേശിലെ ഖൊരക്​പൂരിലാണ്​ സംഭവം. വ്യോമസേന ഒാഫീസിലെ പാചകക്കാരനായിരുന്ന ബിഹാർ സ്വദേശി ശശികാന്ത്​ ഝാ ആണ് അറസ്​റ്റിലായത്​.

വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന സമയവിവരങ്ങളുൾപ്പെടെയുള്ള രഹസ്യവിവരങ്ങളാണ്​ ഇയാൾ കൈവശപ്പെടുത്തിയത്​. 
ശശികാന്തിനെ ജൂലൈ അഞ്ചിന്​ വ്യോമസേന അറസ്​റ്റ്​ ചെയ്​തിരുന്നു. തുടർന്നാണ്​ പൊലീസിനു കൈമാറിയത്​. ഭീകരവാദ വിരുദ്ധ സേന പോലുള്ള ഏജൻസിയും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നതായി പൊലീസ്​ പറഞ്ഞു. വ്യോമസേന സ്​റ്റേഷൻ മാപ്​ ഉൾപ്പെടെ​ ചില രേഖകളും പൊലീസ്​ ശശികാന്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്​. 

ഉദ്യോഗസ്​ഥരുടെ സ്വകാര്യവാഹനങ്ങളിൽ ഡ്രൈവറായും ഇയാൾ ജോലി ചെയ്​തിട്ടുണ്ട്​. ഉദ്യോഗസ്​ഥരുടെ സംഭാഷണങ്ങൾ ഒളിഞ്ഞുനിന്ന്​ കേട്ട് രഹസ്യവിവരങ്ങൾ​ കുറിച്ചുവെക്കുന്നതും ഇയാളുടെ രീതിയായിരുന്നെന്ന്​ പൊലീസ്​ പറയുന്നു.

Tags:    
News Summary - Gorakhpur: Ex-IAF cook arrested for possessing secret information-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.