തൂത്തുക്കുടിയിൽ പൊലീസ്​ ഏറ്റുമുട്ടലിൽ ഗുണ്ട കൊല്ലപ്പെട്ടു

ചെന്നൈ: തൂത്തുക്കുടിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട​ പൊലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏഴ്​ കൊലപാതകം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ മുത്തരായപുരം ദുരൈമുരുകൻ (37) ആണ്​ കൊല്ലപ്പെട്ടത്​.

ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കവെയാണ്​ പൊലീസിനെതിരെ പ്രത്യാക്രമണം ഉണ്ടായത്​. ഇൗ സമയത്ത്​ പൊലീസ്​ നിറയൊഴിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കാഞ്ചിപുരം ശ്രീപെരുമ്പത്തൂരിന്​ സമീപം വടക്കേന്ത്യൻ സ്വദേശിയായ കുറ്റവാളിയും പൊലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Goonda killed in police encounter in Thoothukudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.